Business

നരേന്ദ്ര മോദി, പിണറായി വിജയൻ, അമിതാഭ് ബച്ചൻ, മോഹൻ ലാൽ, രാഹുൽ ഗാന്ധി, വിരാട് കോലി...; ബ്ലൂടിക്ക് നഷ്ടമായി പ്രമുഖർ

8 ഡോളർ വരെയാണ് പ്രതിമാസം സബ്‌സ്ക്രിപ്ഷനായി മസ്ക് ഇടാക്കുന്നത്

MV Desk

ന്യൂഡൽഹി: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധി പരിഷ്‌കാരങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബ്ലൂ ടിക്കിന് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയതായിരുന്നു ഇതിലെ സുപ്രധാന മാറ്റം. സബ്സ്ക്രിപ്ഷൻ ഇല്ലാത്ത അക്കൗണ്ടുകളുടെ ബ്ലൂടിക്ക് ഏപ്രിൽ 20 ഓടെ നീക്കം ചെയ്യുമെന്ന് ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. സബ്‌സ്ക്രിപ്ഷൻ ഇല്ലാത്ത പ്രമുഖരുടെ അടക്കം ബ്ലൂടിക്ക് ട്വിറ്റർ ഒഴിവാക്കിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിനിമാതാരങ്ങളായ മോഹൻ ലാൽ , മമ്മൂട്ടി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, വ്യവസായി രത്തൻ ടാറ്റ എന്നിവർക്കുൾപ്പെടെ ബ്ലൂ ടിക്ക് നഷ്ടമായി.

8 ഡോളർ വരെയാണ് പ്രതിമാസം സബ്‌സ്ക്രിപ്ഷനായി മസ്ക് ഇടാക്കുന്നത്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാനാണ് ബ്ലൂ ടിക്കുകൾ ഉപയോഗിച്ചിരുന്നത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനു മുൻപുവരെ ബ്ലൂ ടിക്കിന് പണം നൽകേണ്ടിരുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ