നൂറ് ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികൾ മീറ്റിൽ അവതരിപ്പിച്ചു.

 
Business

യുഎഇയിലെ നിക്ഷേപ സാധ്യതകൾക്ക് കരുത്തേകി 10X പ്രോപ്പർട്ടീസിന്‍റെ നേതൃത്വത്തിൽ സ്വകാര്യ നിക്ഷേപക - ബിസിനസ് സംഗമം

ദുബൈയിലും യുഎഇയിലുമുള്ള നൂറ് ബില്യൺ ദിർഹം മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികൾ നിക്ഷേപകർക്ക് പരിചയപ്പെടുത്തി

UAE Correspondent

യുഎഇയിലെ നിക്ഷേപ സാധ്യതകൾക്ക് കരുത്തേകി 10X പ്രോപ്പർട്ടീസിന്‍റെ നേതൃത്വത്തിൽ സ്വകാര്യ നിക്ഷേപക - ബിസിനസ് സംഗമം നടത്തി. ഷെയ്ഖ് ജുമ അൽ മക്തൂമിന്‍റെ എക്സിക്യൂട്ടീവ് ഡയറക്റ്ററും ഉപദേഷ്ടാവുമായ യാക്കൂബ് അൽ അലി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദുബായിലും യുഎഇയിലുടനീളവുമുള്ള വർധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

നൂറ് ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് മീറ്റിൽ അവതരിപ്പിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രാധാന്യത്തെക്കുറിച്ച് 10X പ്രോപ്പർട്ടീസ് പ്രതിനിധി ജാസിം അൽ ബലൂഷി വിശദീകരിച്ചു.

റിയൽ എസ്റ്റേറ്റ്, നിയമം, സാങ്കേതികവിദ്യ, എഐ, മാധ്യമം എന്നീ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള 10X ഗ്രൂപ്പിന്‍റെ പ്രവർത്തന രീതിയെക്കുറിച്ച് മീറ്റിൽ വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കൽ മുതൽ പദ്ധതി നിർവ്വഹണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പരിപാടിക്ക് ലഭിച്ച വലിയ സ്വീകാര്യത ദുബൈയിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് 10X ഗ്രൂപ്പ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെയിൽസ് ഡയറക്റ്റർ ജാസിം അൽ ബലൂഷി,10 എക്സ് സോഫ്റ്റ് വെയർ ഫൗണ്ടേഷൻസ് പ്രതിനിധി മധുകർ ഗഞ്ചി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗം എച്ച്.ഇ മുഹമ്മദ് അൽ ദഹൂരി, സേഫ്റ്റി ആൻഡ് എമർജൻസി സെക്യൂരിറ്റി അസോസിയേഷൻ ചെയർമാൻ എച്ച്.ഇ ഹൈതം മുഹമ്മദ് അൽ റയീസി, റാസൽഖൈമ റേഡിയോ അഥോറിറ്റി ഡയറക്റ്റർ ജനറൽ മുഹമ്മദ് ഗാനിം മുസ്തഫ, ഓഫീസ് ഓഫ് ഷെയ്ഖ് അഹമ്മദ് ബിൻ ഉബൈദ് അൽ മക്തൂം സി.ഇ. ഫഖർ സിദ്ദീഖി, ഷെയ്ഖ് അഹമ്മദ് ബിൻ ഉബൈദ് അൽ മക്തൂം ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്റ്റർ ക്യാപ്റ്റൻ പൈലറ്റ് സമീർ അൽ ഹാഷ്മി, ഡിജിറ്റൽ മീഡിയ റിസർച്ചർ ഡോ. ഖലീഫ അൽ ഒബെയ്ദ്ലി, അൽ മതിയ ഇൻവെസ്റ്റ്മെന്‍റ് ചെയർമാൻ ഡോ. ജുമ മദനി, ഇൻവെസ്റ്റ്മെന്‍റ് ഡയറക്റ്റർ ഡോ. ഹുസൈൻ യസ്ലാം ബിൻസുമദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

10X പ്രോപ്പർട്ടീസ് റീജിയണൽ സെയ്ല്സ് ഡയറക്റ്റർ വി.എസ്. ബിജു കുമാർ, ടെൻഎക്സ് സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻസ് സി.ടി.ഒ മധുകർ ഗഞ്ചി, വൈറ്റ് എലിഫന്‍റ് മീഡിയ പ്രൊഡക്ഷൻ ക്രിയേറ്റീവ് ഹെഡ് രാകേഷ് ഗോവിന്ദൻ, 10X അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടന്‍റ്സ് ഡയറക്റ്റർ വി.എസ്. ചന്ദ്രശേഖരൻ എന്നിവരും മീറ്റിൽ പങ്കെടുത്തു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ