നബാർഡിൽ 102 അസിസ്റ്റന്‍റ് മാനേജർ 
Career

നബാർഡിൽ 102 അസിസ്റ്റന്‍റ് മാനേജർ

പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്

നാഷണല്‍ ബാങ്ക് ഫൊർ കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റിൽ(നബാര്‍ഡ്) വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്‍റ് മാനെജര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള അപേക്ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആകെ ഒഴിവുകൾ 102.

പ്രായം:21-30

തെരഞ്ഞെടുപ്പ് :

പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.

നിയമനം രണ്ടു വർഷത്തേയ്ക്കു മാത്രം. ബാങ്കിന്റെ വിവേചനാധികാരത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാൻ സാധ്യത.

ശമ്പളം: 44500 രൂപ വരെ .

അപേക്ഷാഫീസ്:

എസ്ടി, എസ്‌സി, പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികൾക്ക് 150 രൂപ.ജനറൽ വിഭാഗത്തിന് 850 രൂപ.

അപേക്ഷിക്കേണ്ട വിധം: അപേക്ഷകൾ ഓൺലൈനായി ഓഗസ്റ്റ് 15 നു മുമ്പ് അയച്ചിരിക്കണം. ഉദ്യോഗാർഥികള്‍ സ്‌കാന്‍ ചെയ്ത ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം.അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, അപേക്ഷകര്‍ അപേക്ഷാ ഫീസ് അടയ്ക്കണം.

വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://www.nabard.org/careers

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ