ബിഎസ്എഫിൽ 275 കായികതാരങ്ങൾ 
Career

ബിഎസ്എഫിൽ 275 കായികതാരങ്ങൾ

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ഡി​​സം​​ബ​​ർ 30

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേ​ക്ക് ​കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട് (പുരുഷൻ-127, വനിത-148). വിവിധ കായികയിനങ്ങളിൽ അവസരമുണ്ട്.

കായികയിനങ്ങൾ: ആർച്ചറി, അത്‌​ലറ്റിക്സ്, ബാഡ്‌മി​ന്‍റൺ, സ്വിമ്മിം​ഗ്, ഡൈവിം​ഗ്, വാട്ടർ പോളോ, ബാസ്‌കറ്റ് ബോൾ, ബോക്‌സിം​ഗ്, സൈക്ളിങ്, ക്രോസ് കൺട്രി, ഇക്വ​സ്ട്രിയൻ, ഫുട്ബോൾ, ജിംനാസ്റ്റി​ക്സ്, ​ഹാൻഡ് ബോൾ, ഹോക്കി, ഐസ് സ് കീയിം​ഗ്, ജൂഡോ കരാട്ടെ, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, വാട്ടർ സ്പോർട്‌സ്, റസ‌​ലിം​ഗ് (ഗ്രീക്ക്റോമൻ), റസ്‌ലിം​ഗ് (ഫ്രീ സ്റ്റൈൽ), ഷൂട്ടിം​ഗ്, തായ്ക്വാണ്ടോ, ​ഫെൻസിം​ഗ്.

ശമ്പളം: 21,700-69,100 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-23. ഉയർന്ന പ്രായപരിധിയിൽ എസ്‌​സി., എസ്ടി വിഭാഗക്കാർ​ക്ക് ​അഞ്ചുവർഷത്തെയും ഒബി​സി (​എൻ​സി​എൽ) വിഭാഗക്കാർ​ക്ക് ​മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

യോഗ്യത: പത്താം ക്ലാസ് വിജയം/ തത്തുല്യം. ശാരീരികയോഗ്യത: പുരുഷ​ന്മാർക്ക് ഉയരം 170 സെ​മീയും നെഞ്ചളവ് 80 സെ​മീയും (വികാസം 5 സെ​മീ) ഉണ്ടായിരിക്കണം. വനിത കൾക്ക് 157 സെ​മീ. ഉയരംവേണം.

എസ്ടി വിഭാഗക്കാരിലെ പുരുഷന് 162.5 സെ​മീയും വനി​തയ്ക്ക് 150 സെ​മീ​യും ഉയരം മതിയാവും. ഈ വിഭാഗത്തിലെ പുരുഷന്മാർക്ക് നെഞ്ചളവ് 76 സെ​മീയും മതിയാവും.

കായികയോഗ്യത: കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ നടന്ന അന്തർദേശീയ കായിക മത്സരങ്ങ​ളിൽ മെഡൽ നേട്ടം/​പങ്കാളിത്തമുള്ളവർക്കും ദേശീയ ഗെയിംസ്/ചാം​പ്യൻഷിപ്പ് (ജൂണി​യർ/ സീനിയർ) കേന്ദ്ര കായിക, യുവജനകാര്യ മന്ത്രാലയത്തിന്‍റെ അംഗീകാരമു​ള്ള ​ഫെഡറേഷൻ/ അസോസി​യേഷനുകളോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോ നടത്തുന്ന മീറ്റുകളിൽ മെഡൽ നേടിയവർക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്: വ​നി​ത​ക​ൾ​ക്കും എ​സ്‌സി, എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. മ​റ്റു​ള്ള​വ​ർ 147.20 രൂ​പ അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്ക​ണം. (അ​പേ​ക്ഷി​ക്കാ​നു​ള്ള വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്).

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവ​രങ്ങൾക്കും അപേക്ഷിക്കുന്നതി​നും https://rectt.bsf.gov. in ​എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയോടൊപ്പം കായിക യോഗ്യത സംബന്ധിച്ച രേഖയും അപ്‌​ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30. https://rectt.bsf.gov.in

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video