Career

ഡിആർഡിഒ: 90 അപ്രന്റിസ് ഒഴിവ്

മാർച്ച് 30നകം അപേക്ഷിക്കണം. 2021നുശേഷം യോഗ്യതാപരീക്ഷ പാസായവർക്കാണ് അവസരം

കേന്ദ്ര പ്രതിരോധവകുപ്പിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷനു കീഴിൽ ഹൈദരാബാദിലെ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ ഗ്രാജ്വേറ്റ്/ടെക്നീഷൻ/ട്രേഡ് അപ്രന്‍റിസുമാരുടെ 90 ഒഴിവ്.

മാർച്ച് 30നകം അപേക്ഷിക്കണം. 2021നുശേഷം യോഗ്യതാപരീക്ഷ പാസായവർക്കാണ് അവസരം.

തസ്തിക, യോഗ്യത

ഗ്രാജ്വേറ്റ് അപ്രന്‍റിസ്: എൻജിനിയറിംഗ് ബിരുദം (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ).

ടെക്നീഷ്യൻ അപ്രന്‍റിസ്: ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ).

ട്രേഡ് അപ്രന്‍റിസ്: ഐടിഐ (ഫിറ്റർ, ഇലക‌്ട്രീഷൻ, ഇലക്‌ട്രോണിക് മെക്കാനിക്, ടർണർ, മെഷീനിസ്റ്റ്, സിഒപിഒ).

www.drdo.gov.in

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ