തിരുവനന്തപുരം മെഡിക്കൽ കോളെജ് ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍ററിൽ 30,995 രൂപ മാസ വേതന അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ രണ്ടു പ്രതീക്ഷിത (താൽക്കാലികം) ഒഴിവുണ്ട്. ഡി.എം.എസ്.പി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ റെക്കഗ്നിഷൻ, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക് ഇൻ ഇന്‍റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org ഫോൺ: 0471 2553540