jobs 
Career

തൊഴിൽ വാർത്തകൾ(07-08-2023)

ഇന്‍റേൺഷിപ്പ് ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളെജിൽ ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള പ്രൊജക്റ്റുകളിൽ ഇന്‍റേൺഷിപ്പ് ഒഴിവുണ്ട്. അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കും: https://docs.google.com/forms/d/1RPm53RYfSiNw0Dvx10kwwqgk2aLJngwlwVg4F. അപേക്ഷ 30 വരെ സ്വീകരിക്കും. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 4ന് രാവിലെ പത്ത് മണിക്ക് കോളെജിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: 8592948870, 8075661718 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കൽറ്റി

ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളെജിൽ ഇംഗ്ലീഷ് വകുപ്പിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. 7ന് രാവിലെ 10.30ന് കോളെജിൽ നടക്കുന്ന ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 9447244120, 7012443673.

ക്ലർക്ക് കം അക്കൗണ്ടന്‍റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്‍റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്‍റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു