.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ
സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താൽപര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.
എം.ഐ.എസ് കോർഡിനേറ്റർ
എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രൊജക്റ്റ് ഓഫീസിനു കീഴിൽ നെടുമങ്ങാട് ബി.ആർ.സിയിൽ എം.ഐ.എസ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്‍റർവ്യൂ ഫെബ്രുവരി 29 ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രൊജക്റ്റ് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്.എസ് സ്കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം 36, ഫോൺ: 0471-2455591) നടത്തും.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 29 നു രാവിലെ 10.30 നു ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഒരു ഒഴിവാണുള്ളത്. ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി/ ഇ.സി.ഇ) ഉള്ളവർക്ക് പങ്കെടുക്കാം. എം.സി.എ/ എം.എസ്.സി (സി.എസ്/ ഐ.ടി) എം.ബി.എ അഭികാമ്യം.
ഡീഅഡിക്ഷൻ സെന്‍ററിൽ നിയമനം
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്‍ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി ഫെബ്രുവരി 29ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്‍റർവ്യൂ നടത്തുന്നു.
ഇന്‍റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ചുവടെ ചേർക്കുന്ന യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/ വോട്ടർ ഐ.ഡി. എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്‍റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6238300252 എന്ന നമ്പറിൽ ബന്ധപ്പെടുക.
എഡ്യൂക്കേറ്റർ ഒഴിവ്
സെന്‍റർ ഫൊർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 31നു വൈകിട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക് https://kscsa.org .
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും പരിചയവുമുള്ളവരുമായിരിക്കണം.
പൊതുഭരണം, കൃഷി, നിയമം, മനുഷ്യാവകാശം, സാമൂഹ്യ സേവനം, മാനെജ്മെന്‍റ്, പോഷണം, ആരോഗ്യം, ഭക്ഷ്യനയം എന്നിവയിൽ വിപുലമായ അറിവും പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യ, പോഷണ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കും അപേക്ഷ നൽകാം. 65 വയസാണ് പ്രായപരിധി. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം എന്ന വിലാസത്തിലോ secy.food@kerala.gov.in എന്ന മെയിലിലോ 15 ദിവസത്തിനകം സമർപ്പിക്കണം.