.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കുടുംബശ്രീ ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർ മാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായാണ് നിയമനം. ആകെ 955 ഒഴിവുണ്ട്.
ഹരിതകർമസേന കോ-ഓർഡിനേറ്റർ (ജില്ലാടിസ്ഥാനത്തിൽ), ഒഴിവ്:14, ഓണറേറിയം: 25,000 രൂപ.
യോഗ്യത: ബിരുദാനന്തരബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, രണ്ടു വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40
ഹരിതകർമസേന കോ-ഓർഡിനേറ്റർ (സിഡിഎസ്), ഒഴിവ്: 941 (പഞ്ചായത്തടിസ്ഥാനത്തിൽ).
ഓണറേറിയം: 10,000 രൂപ, യോഗ്യത: ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം). പ്രായപരിധി: 25-40
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയുംഅടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങൾ (തീം ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം/പദ്ധതികൾ, ഹരിതകർമസേന, മാലിന്യസംസ്കരണം,കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിംഗ് ആൻഡ് മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. റാങ്ക്പട്ടിക ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽനിന്ന് നേരിട്ടോ വെബ്സൈറ്റിൽനിന്നോ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അയൽക്കൂട്ട അംഗം/ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകയാണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കണം.
അപേക്ഷാ കവറിനും പുറത്ത് തസ്തികയുടെ കോഡ് രേഖപ്പെടുത്തണം. അപേക്ഷാഫീസ്: 200 രൂപ. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ അതത് ജില്ലകളിൽ സമർപ്പിക്കണം.
വെബ്സൈറ്റ്: www. kudumbashree.org