jobs
jobs 
Career

തൊഴിൽ വാർത്തകൾ (01-02-2024)

ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവ്

വർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം- ൽ (ഗവ. എ.വി.ടി.എസ്. കളമശ്ശേരി) ആട്ടോ കാഡ് (2ഡി, 3ഡി, 3ഡി എസ്. മാക്സ്) സെക്ഷനിലേക്ക് ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.

സിവിൽ/ മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ/ ഡിഗ്രിയും, ആട്ടോ കാഡിൽ 3 വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240/- രൂപ നിരക്കിൽ പരമാവധി 24,000/- രൂപയാണ് പ്രതിമാസം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിനു രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8089789828, 0484-2557275.

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 16നു രാവിലെ 11നു വാക് ഇൻ ഇന്‍റർവ്യൂ നടത്തും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്‍റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ഹെപ്പറ്റോബിലിറ്ററി സർജൻ, പ്ലാസ്റ്റിക് സർജൻ തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

കെക്‌സ്‌കോൺ മുഖേന തൊഴിലവസരം

കെക്‌സ്‌കോൺ മുഖാന്തിരം ടി.ഇ.എൽ.കെ അങ്കമാലി, കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ്സയൻസ് ആൻഡ് ടെക്നോളജി, ഗവ. മെഡിക്കൽ കോളെജ് തൃശൂർ, സെൻട്രൽ പ്രിസൺ വിയ്യൂർ എന്നീ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ/ സെക്യൂരിറ്റി ഗാർഡ്/ അസി. പ്രിസൺ ഓഫീസർ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്.

കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തവർക്കും താൽപര്യമുള്ള വിമുക്തഭടന്മാർക്കും kexconjobs.project@gmail.com ൽ സമ്മതം അറിയിക്കണമെന്ന് ഡയറക്റ്റർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907843372.

ടെക്നിക്കൽ അസിസ്റ്റന്‍റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജിലെ കാര്യാലയത്തിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്‍റ് (വിഷ) തസ്തികയിൽ താൽക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തിരുന്ന അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ ഹാജരാകണം.

ഡെമോൺസ്ട്രേറ്റർ തസ്തികയിൽ നിയമനം

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്ടെക്നോളജിയിലെ (ഗവ. എൻജിനിയറിങ് കോളെജ്, കോട്ടയം) ആർക്കിടെക്ചർ എൻജിനിയറിങ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ ആളെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 7നു രാവിലെ 11ന് ആർക്കിടെക്ചർ വിഭാഗത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.rit.ac.in, 0481-2506153, 0481-2507763.

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു

പരാതിക്കാരിയെ തടഞ്ഞു; മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്

ഈരാറ്റുപേട്ടയിൽ 16 കാരനെ കൊലപ്പെടുത്താൻ ശ്രമം; 3 പേർ അറസ്റ്റിൽ

ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, 2 പേർ‌ക്കായി തെരച്ചിൽ പുരോഗമിക്കുന്നു

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ