നഴ്സിങ് അസിസ്റ്റന്‍റ്  File
Career

ഗുരുവായൂർ ദേവസ്വത്തിൽ നഴ്സിങ് അസിസ്റ്റന്‍റാകാം

നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

Reena Varghese

ഗുരുവായൂർ ദേവസ്വത്തിലെ നഴ്‌സിങ് അസിസ്റ്റന്‍റ്(ഫിമെയിൽ) (കാറ്റഗറി നം. 18/2022) തസ്തികയിൽ ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ് 21ന് നടക്കും. രാവിലെ 10.30 മുതലാണ് അഭിമുഖം. ഫിസിഷ്യൻ (കാറ്റഗറി നം. 12/2023) തസ്തികയുടെ അഭിമുഖം 22ന് രാവിലെ 10.30 മുതലും ഗുരുവായൂർ നഴ്സിങ് അസിസ്റ്റന്‍റ്(മെയിൽ) (കാറ്റഗറി നം. 17/2022) അഭിമുഖം 22 ന് രാവിലെ 11 മുതലും തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ്ബോർഡ് ഓഫീസീൽ നടക്കും.

ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. അഭിമുഖത്തിന്‍റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നൽകും. ഓഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ്ബോർഡിന്‍റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്. 3497/2024

"ഇങ്ങനെയുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്ത്, ജാഗ്രത പാലിക്കണം'': അധീന ഭാരതിക്കെതിരേ ആര്യാ രാജേന്ദ്രൻ

അപകീർത്തിപരമായ പരാമർശം; ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ

അടിമാലിയിൽ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി; ആശുപത്രി ചെലവേറ്റെടുത്ത് ദേശിയപാത അതോറിറ്റി

പിഎം ശ്രീയിൽ സിപിഐയ്ക്ക് വഴങ്ങി സിപിഎം; തുടർനടപടികൾ മരവിപ്പിച്ചു

രണ്ടുമാസത്തിനിടെ ഇടുക്കി ഡാം കണ്ടത് 27700 സഞ്ചാരികള്‍