യുഎസിൽ പ്രവാസികളുടെ ജോലി ആശങ്കയിൽ.

 

freepik.com

Career

യുഎസിൽ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ജോലി നഷ്ടമായേക്കും

എംപ്ലോയ്‌മെന്‍റ് ഓതറൈസേഷൻ ഡോക്യുമെന്‍റുകളുടെ (EAD) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തലാക്കി; ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ പ്രതിസന്ധിയിൽ

MV Desk

യുഎസ് തൊഴിൽ പെർമിറ്റുകളുടെ (EAD) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തലാക്കിയത് ആയിരക്കണക്കിന് H-4 ആശ്രിതർക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും ജോലിനഷ്ട ഭീഷണി ഉയർത്തുന്നു. പുതിയ നിയമം ഒക്റ്റോബർ 30 മുതൽ പ്രാബല്യത്തിൽ. എന്തുകൊണ്ട് ഇന്ത്യക്കാർക്ക് ഇത് നിർണായകമാകുന്നു എന്നറിയാൻ തുടർന്നു വായിക്കുക...

യുഎസിലെ വിദഗ്ധ തൊഴിലാളികൾക്കിടയിൽ, പ്രത്യേകിച്ച് ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ, വലിയ സൃഷ്ടിച്ചുകൊണ്ടാണ് തൊഴിൽ പെർമിറ്റ് (EAD - എംപ്ലോയ്‌മെന്‍റ് ഓതറൈസേഷൻ ഡോക്യുമെന്‍റ്) പുതുക്കുന്നതിനുള്ള നിയമങ്ങളിൽ യുഎസ് സർക്കാർ കാതലായ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ സംവിധാനം ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിർത്തലാക്കിയതോടെ, ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത വർധിച്ചു. നിയമ ഭേദഗതി ഒക്റ്റോബർ 30നു പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

പ്രധാന മാറ്റം

  • പുതിയ 'ഇന്‍ററിം ഫൈനൽ റൂൾ' പ്രകാരം, EAD പുതുക്കാൻ അപേക്ഷിക്കുന്നവർക്ക് അവരുടെ അപേക്ഷ അംഗീകരിക്കുന്നതുവരെ ജോലിയിൽ തുടരാൻ അനുവദിച്ചിരുന്ന ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ആനുകൂല്യം ഇനി ലഭിക്കില്ല.

  • പഴയ നിയമം: EAD പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ, അത് തീർപ്പാക്കുന്നത് വരെ 540 ദിവസം വരെ ജോലിയിൽ തുടരാൻ തൊഴിലാളികളെ അനുവദിച്ചിരുന്നു.

  • പുതിയ നിയമം: ഒക്റ്റോബർ 30-നോ അതിനു ശേഷമോ പുതുക്കാൻ അപേക്ഷിക്കുന്നവർക്ക്, നിലവിലെ EAD കാലാവധി തീരുന്നതിന് മുൻപ് പുതിയ പെർമിറ്റ് ലഭിച്ചില്ലെങ്കിൽ, ഉടൻ തന്നെ ജോലി നിർത്തേണ്ടിവരും.

ഇന്ത്യക്കാരുടെ ആശങ്ക

അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കാൻ വർഷങ്ങളായി കാത്തിരിക്കുന്നവരും, എച്ച്-1ബി വിസ ഉടമകളുടെ ആശ്രിതരായ എച്ച്-4 വിസക്കാരും (ഇവർക്ക് ജോലി ചെയ്യാൻ EAD ആവശ്യമാണ്) ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെയാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക.

ഇന്ത്യൻ പൗരന്മാരാണ് യുഎസ് ഇമിഗ്രേഷൻ സിസ്റ്റത്തിൽ ഏറ്റവും കൂടുതൽ കാലമായി കാത്തിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) നിലവിൽ EAD പുതുക്കാനുള്ള അപേക്ഷകൾ തീർപ്പാക്കാൻ മൂന്ന് മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കുന്നുണ്ട്. ഈ കാലതാമസം കാരണം, നിരവധി തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ട അവസ്ഥ വരും.

ദേശീയ സുരക്ഷ

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ തവണ പരിശോധിക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റമെന്ന്, പുതിയ നിയമം വിശദീകരിച്ചുകൊണ്ട്, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്റ്റർ ജോസഫ് എഡ്‌ലോ വ്യക്തമാക്കി. യുഎസിൽ ജോലി ചെയ്യുക എന്നത് ഒരാളുടെ അവകാശമല്ല, ഒരു പ്രത്യേകാനുകൂല്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകരുതൽ

ജോലി തടസപ്പെടാതിരിക്കാൻ, നിലവിലെ EAD കാലാവധി തീരുന്നതിന് 180 ദിവസം മുൻപ് തന്നെ പുതുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന് USCIS വിദേശ തൊഴിലാളികളെ ഉപദേശിച്ചിട്ടുണ്ട്. പുതിയ നിയമം 2025 ഒക്റ്റോബർ 30-ന് മുൻപ് ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിച്ച EAD-കളെ ബാധിക്കില്ല.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ