jobs-update-28-01-2024
jobs-update-28-01-2024 
Career

തൊഴിൽ വാർത്തകൾ (28-01-2024)

ദന്തൽ സർജൻ ഒഴിവ്

ദന്തൽ സർജൻ ഒഴിവ് സർക്കാർ ആയുർവേദ കോളെജിലെ ശാലാക്യതന്ത്ര വകുപ്പിലെ ദന്തൽ സർജൻ തസ്തികയിൽ ഹോണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 30ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ ഹാജരാകണം.

ഹൗസ് കീപ്പർ, കുക്ക് ഒഴിവ്

മുട്ടത്തറ സിമറ്റ് കോളെജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി. ഹൗസ് കീപ്പർ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. കുക്ക് തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.

യുഎഇയിൽ ലാഷർ: 100 ഒഴിവ്

ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ പോർട്ടിൽ 100 ലാഷർ ഒഴിവ്. യോഗ്യത: പത്താം ക്ലാസ് ജയം, 12 വർഷം തുറമുഖ മേഖലയിൽ പരിചയം, മികച്ച ശാരീരികക്ഷമത. ആരോഗ്യ പ്രശ്നങ്ങളുള്ളവർ അപേക്ഷിക്കേണ്ട. പ്രായം: 23-38. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ ജനുവരി 27 വരെ gulf@odepc.in എന്ന ഇ-മെയിലിൽ അയയ്ക്കാം. www.odepc.kerala.gov.in

കരാർ നിയമനം

കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിങ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബി.ടെക് ഉം എം.ടെക് ഉം യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 27 ന് രാവിലെ 10 മുതൽ നടത്തുന്ന ഓൺലൈൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കാം. ഇന്‍റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാർത്ഥികൾ കോളെജിൽ ജോയിൻ ചെയ്യാൻ വരുന്ന സമയത്തു എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള അപേക്ഷാർഥികൾ മുൻകൂട്ടി പേരു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2560333, 9447341312.

ആർഇസി ലിമിറ്റഡ്: മാനെജർ/ഓഫീസർ

പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡിൽ 127 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഫെബ്രുവരി ഒൻപത് വരെ.

തസ്തികകൾ: മാനെജർ, ജനറൽമാനെജർ, ഡെപ്യൂട്ടി ജനറൽമാനെജർ, ചീഫ്മാനെജർ, അസിസ്റ്റന്‍റ്മാനെജർ, ഓഫീസർ (എൻജിനിയറിംഗ്, സിഎസ്, സിസി, എഫ് ആൻഡ് എ, എച്ച്ആർ, ഐടി, സെക്രട്ടേറിയൽ, രാജ്ഭാഷ, ലോ, സിഎസ്ആർ).

യോഗ്യത: ബിടെക്/എംടെക്/ ചാർട്ടേഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ്മാനെജ്മെന്‍റ് അക്കൗണ്ടൻസി/എംബിഎ/എംസിഎ/എൽഎൽബി‌‌/എംഎ. www.recindia.nic.in

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ഡ്രൈവിങ് സ്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: ഗണേഷ് കുമാർ

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ

ഇടുക്കിയിൽ കനത്ത മഴ; വിനോദ സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം, രാത്രി യാത്രാ നിരോധനം

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ