എൽപിഎസ് സി  
Career

എൽപിഎസ്‌സിയിൽ 30 ഒഴിവ്

അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു www.lpsc.gov.in

എൽപിഎസ്‌സിയുടെ തിരുവനന്തപുരം വലിയമല, ബംഗളൂരു യുണിറ്റുകളിലെ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 27-08-2024 ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 10-09-2024 ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓൺലൈനിൽ സമർപ്പിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത:

ടെക്നിക്കൽ അസിസ്റ്റന്‍റ്-ലെവൽ-07; ശമ്പളം(44,900 - 1,42,000)

മെക്കാനിക്കൽ: 10; മെക്കാനിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര ഡിപ്ലോമ

ഇലക്‌ട്രിക്കൽ: 1; ഇലക്‌ട്രിക് എൻജിനിയറിംഗ് ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര ഡിപ്ലോമ.

ടെക്നിഷൻ B -Level 3 ( 21,700-69,700)

വെൽഡർ-01, ഇലക്‌ട്രോണിക് മെക്കാനിക്-02, ടർണർ-01, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-01, ഫിറ്റർ-05, മെഷീനിസ്റ്റ്: 01 ; എസ്എസ്എൽസി /എസ്എസ്‌സി വിജയം + ഐടിഐ/എൻടിസി /

എൻഎസി അതത് ട്രേഡിലുള്ള എൻസിവിടി സർട്ടിഫിക്കറ്റ് .

മറ്റു തസ്തികകൾ:

ഹെവി വെഹിക്കൾ ഡ്രൈവർ: 05, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: 02, കുക്ക്: 02 (19,900 - 63, 200) യോഗ്യത വെബ്സൈറ്റിൽ.

പ്രായം: 10-09-2024ൽ 35 വയസ്. അർഹർക്ക് നിയമപ്രകാരമുള്ള വയസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും www.lpsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം