Nursing, Care giver vacancies in Germany File
Career

ജർമനിയിലെ നഴ്സിങ്, കെയർ മേഖലകളിലേക്ക് ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെന്‍റ് വർധിപ്പിക്കും

സ്കില്‍ഡ് ആന്‍റ് സെമിസ്കില്‍ഡ് ജീവനക്കാരുടെ റിക്രൂട്ട്മെന്‍റ് സാധ്യതകള്‍ കണ്ടെത്താനും തീരുമാനം

തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജർമനിയിലേക്കുള്ള വിവിധ റിക്രൂട്ട്മെന്‍റ് പദ്ധതികളുടെ ഭാഗമായി നൈപുണ്യ വികസനം, പരസ്പര സഹകരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായുള്ള ബന്ധപ്പെട്ട ഏജന്‍സികളുടെ സമ്മേളനം തിരുവനന്തപുരത്തു നടത്തി. കേരളത്തില്‍ നിന്നു ജർമനിയിലേക്കുളള നഴ്നിങ് റിക്രൂട്ട്മെന്‍റിനായുളള ട്രിപ്പില്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയ്നി പദ്ധതികളുടെ വിപുലീകരണവും നിലവിലുള്ള റിക്രൂട്ട്മെന്‍റ് നടപടികള്‍ വേഗത്തിലാക്കുന്നതിനുളള തീരുമാനങ്ങളും യോഗത്തിൽ സ്വീകരിച്ചു. പ്രതിവര്‍ഷം 1000 റിക്രൂട്ട്മെന്‍റുകള്‍ എന്ന ലക്ഷ്യത്തിലേക്കുളള നടപടികളും ചര്‍ച്ച ചെയ്തു.

കെയര്‍ഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കും. ആരോഗ്യമേഖലയ്ക്കു പുറമേ സ്കില്‍ഡ് ആന്‍റ് സെമിസ്കില്‍ഡ് ജീവനക്കാരുടെ റിക്രൂട്ട്മെന്‍റ് സാധ്യതകള്‍ കണ്ടെത്താനും യോഗം തീരുമാനിച്ചു. നോര്‍ക്ക റൂട്ട്സ്, ജർമന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സി, ജർമന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസ, വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ ജർമന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. വര്‍ക്ക് പെര്‍മിറ്റ് പ്രക്രിയ കൂടുതല്‍ ഡിജിറ്റലാക്കും. സമ്മേളനത്തിന്‍റെ ഭാഗമായി ട്രിപ്പിള്‍ വിന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നും 252 നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിയതിന്‍റെ ആഘോഷവും സംഘടിപ്പിച്ചു.

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും