Career

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 5369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: കേരള-കർണാടക മേഖലയിൽ 378 ഒഴിവുകൾ

ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഗ്രൂപ്പ് ബി ജൂനിയർ ഗ്രേഡിലെ 80 തസ്തികകളും ഇതിൽ ഉൾപ്പെടും

MV Desk

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപക്ഷേ ക്ഷണിച്ചു. 549 വിഭാ​ഗങ്ങളിലായി 5369 തസ്തികകളിലാണ് ഒഴിവുകളാണുള്ളത്. കേരള-കർണ്ണാടക മേഖലയിൽ 27 വിഭാ​ഗങ്ങളിലായി 378 ഒഴിവുകളുണ്ട്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഗ്രൂപ്പ് ബി ജൂനിയർ ഗ്രേഡിലെ 80 തസ്തികകളും ഇതിൽ ഉൾപ്പെടും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുക. വിദ്യാഭ്യാസ യോ​ഗ്യത, ഒഴിവുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ https://ssc.nic.in , http://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 27 ആണ്.

സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം