ശക്തി ദുബേ
ന്യൂഡൽഹി: യുപിഎസ്‌സി സവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് സ്വന്തമാക്കി ഉത്തർപ്രദേശ് സ്വദേശി ശക്തി ദുബേ. ഹരിയാന സ്വദേശി ഹർഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. 1009 പേർ ഐഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ റാങ്കിൽ മൂന്നും വനിതകൾ സ്വന്തമാക്കി.
അലഹാബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദധാരിയാണ് ശക്തി ദുബേ. ഡോംഗ്രേ അർചിത് പരാഗിനാണ് മൂന്നാം സ്ഥാനം.
മാളവിക നായർ(45ാം റാങ്ക്), നന്ദന ജി പി(47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി(95ാം റാങ്ക്) എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.