.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സമരത്തെ പരിഹസിച്ചാൽ ന്യായം അന്യായമാവില്ല|മുഖപ്രസംഗം

 
Editorial

സമരത്തെ പരിഹസിച്ചാൽ ന്യായം അന്യായമാവില്ല|മുഖപ്രസംഗം

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ രാപകൽ സമരം പത്തൊമ്പതു ദിവസം പിന്നിട്ടിരിക്കുകയാണ്

Aswin AM

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ രാപകൽ സമരം പത്തൊമ്പതു ദിവസം പിന്നിട്ടിരിക്കുകയാണ്. വളരെ ചെറിയ പ്രതിഫലം മാത്രം ലഭിക്കുന്ന അവർ അതിലൊരു വർധന അടക്കം ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം അന്യായമാണെന്ന് മനഃസാക്ഷിയുള്ള ആർക്കും പറയാനാവില്ല. എന്നിട്ടും സമരം അവസാനിപ്പിക്കണമെന്നു സർക്കാരിനു തോന്നാത്തതു നിർഭാഗ്യകരമാണ്. സമരക്കാരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം ഉണ്ടാകേണ്ടതാണ്. സമരത്തിനു സിഐടിയു ഇല്ല എന്നതു കൊണ്ട് സമരക്കാരെ ആക്ഷേപിക്കുന്നതും സിപിഎമ്മിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ യോജിച്ചതല്ല എന്നു കൂടി പറയേണ്ടതുണ്ട്.

സമരം ചെയ്യുന്നത് ഏതോ ഈർക്കിൽ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ അവർക്കു ഹരമായെന്നും മറ്റുമുള്ള പരിഹാസം സമരങ്ങളിലൂടെ വളർന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു യോജിച്ചതാണോയെന്നു നേതാക്കൾ പരിശോധിക്കട്ടെ. ആശാ വർക്കർമാരെ ചിലർ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ചാണ് സർക്കാരിനെതിരേ സമരം നടത്തിക്കുന്നത് എന്നൊക്കെയാണു ചില നേതാക്കളുടെ ആക്ഷേപം. ചെറിയ പ്രതിഫലമാണ്, ഉള്ളതു തന്നെ കുടിശികയാണ് തുടങ്ങിയ സമരക്കാരുടെ വാദങ്ങൾ എങ്ങനെ തെറ്റിദ്ധാരണയാവും. അതൊക്കെ യാഥാർഥ്യം മാത്രമല്ലേ.

ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവു നടത്തുന്ന പാർട്ടിയാണ് സമരത്തിനു പിന്നിലെന്നും മറ്റുമാണ് ആക്ഷേപിക്കുന്നത്. സമരം ചെയ്യുന്നതു തങ്ങളുടെ സംഘടനയാണെങ്കിൽ ന്യായം അല്ലെങ്കിൽ അന്യായം എന്ന നിലപാട് ഇരട്ടത്താപ്പു തന്നെയാണ്. ഉന്നയിക്കുന്ന ആവശ്യങ്ങൾ ശരിയാണെങ്കിൽ ആവശ്യപ്പെടുന്നത് ആരായാലും അതിനെ പിന്തുണയ്ക്കേണ്ടതല്ലേ.

ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ആശാ വർക്കർമാർ പോയതു ശരിയായില്ല എന്നു വാദിക്കുന്നവർ എന്തുകൊണ്ട് അവർക്കു സമരം ചെയ്യേണ്ടിവന്നു എന്നു നല്ലവണ്ണം ആലോചിക്കണം. നിസാര പ്രതിഫലത്തിൽ നേരിയ വർധന പോലുമില്ല എന്നതിനൊപ്പം മൂന്നുമാസത്തെ കുടിശിക കൂടി ആയപ്പോഴാണ് അവർ സമരത്തിനിറങ്ങിയത്. എന്തായാലും മൂന്നു മാസത്തെ കുടിശികയും ഇപ്പോൾ സംസ്ഥാന സർക്കാർ തീർത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ജനുവരിയിലെ ഓണറേറിയം കുടിശിക അനുവദിച്ചത്.

ഇൻസെന്‍റീവിലെ കുടിശികയും കൊടുത്തുതീർക്കുകയാണ്. സമരത്തിന്‍റെ ഫലമായി അത്രയെങ്കിലും നടന്നുവെന്നതു നിഷേധിക്കാനാവില്ല. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു കുടിശിക തീർക്കുകയെന്നത്. ഇപ്പോൾ ലഭിക്കുന്ന 7,000 രൂപ ഓണറേറിയം 21,000 രൂപയാക്കി വർധിപ്പിക്കുക, എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ അതു നൽകുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

ഈ വിഷയങ്ങളിലൊന്നും ഒത്തുതീർപ്പിനുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നതാണു നിർഭാഗ്യകരമായിട്ടുള്ളത്. സിഐടിയുവിന്‍റെ ബദൽ സമരത്തിലൂടെ തങ്ങളുടെ സമരം പൊളിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു സമരക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു സമരത്തെ മറ്റൊരു സമരം കൊണ്ടു നേരിടുന്ന രാഷ്ട്രീയ തന്ത്രമാണോ ആശാ വർക്കർമാരോടു സ്വീകരിക്കേണ്ടതെന്ന് ബദലുകാർ ആലോചിക്കട്ടെ.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുമ്പോൾ തന്നെയാണ് ഏതാനും ദിവസം മുൻപ് പിഎസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വർധിപ്പിച്ചത്. ഇപ്പോൾ തന്നെ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുന്നവർക്കാണു പിന്നെയും ലക്ഷങ്ങൾ കൂട്ടിക്കൊടുക്കുന്നത്.

ഇപ്പോഴത്തെ പരിഷ്കരണം വഴി പിഎസ് സി ചെയർമാന്‍റെ ശമ്പളവും ആനുകൂല്യങ്ങളും നാലു ലക്ഷത്തോളം രൂപയാകും. അംഗങ്ങൾക്ക് 3.8 ലക്ഷം രൂപയും. ഓരോ വർഷവും സർക്കാരിനു കോടികളുടെ അധിക ബാധ്യതയാണ് ഈ വർധന കൊണ്ടുണ്ടാവുന്നത്.

ഇത്തരത്തിലുള്ള ശമ്പള വർധനകൾക്കു യാതൊരു മടിയും കാണിക്കാത്ത സർക്കാർ തന്നെയാണു നിസാര പ്രതിഫലം വാങ്ങുന്ന ആശ വർക്കർമാർക്കു ചെറിയൊരു വർധന അനുവദിക്കാൻ വിസമ്മതിക്കുന്നത്! പൊതുജനാരോഗ്യ മേഖലയിൽ ആശാ വർക്കർമാർ ചെയ്യുന്ന സേവനങ്ങളുടെ വിലയിടിച്ചു കാണുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. കഷ്ടിച്ചു ജീവിച്ചുപോകാനുള്ള വകയുണ്ടാക്കാൻ വേണ്ടിയാണ് ആശാ വർക്കർമാർ സമരം ചെയ്യുന്നതെന്ന് ആരും മറക്കരുത്.

ആരോഗ്യ മേഖലയ്ക്ക് ആശാ വർക്കർമാർ നൽകുന്ന സേവനം നമുക്കു മറക്കാൻ കഴിയാത്തതാണ്. സർക്കാരിന്‍റെ പൊതുജനാരോഗ്യ സംവിധാനത്തിനും പൊതുജനങ്ങൾക്കും ഇടയിലുള്ള കണ്ണികളായി പ്രവർത്തിക്കുന്ന ഇവരുടെ ഉത്തരവാദിത്വം വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ആരോഗ്യ മേഖലയിലെ സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിലും എല്ലാം ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

വീടുകൾ കയറിയിറങ്ങി ഇവർ ശേഖരിക്കുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തിനും അത്യാവശ്യം. കൊവിഡ് മഹാമാരി ഭീതി ഉയർത്തിയ കാലത്ത് ആശാ വർക്കർമാർ ചെയ്ത സേവനം എങ്ങനെ മറക്കാനാവും. ആരോഗ്യ മേഖലയുടെ താളം തെറ്റിക്കുന്ന വിധത്തിൽ ഈ സമരം ഇനിയും നീണ്ടുപോകരുത്. സമരത്തിനു നേതൃത്വം നൽകുന്ന നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നതു പോലുള്ള നടപടികൾ കൊണ്ട് പ്രശ്നപരിഹാരമു‍ണ്ടാക്കാനല്ല സർക്കാർ ശ്രമിക്കേണ്ടത്.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി