.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സാധാരണക്കാരുടെ ജീവനെടുക്കുന്നവരോ 'സ്വാതന്ത്ര്യസമര സേനാനി'കൾ?|മുഖപ്രസംഗം

 

indian army representative image

Editorial

സാധാരണക്കാരുടെ ജീവനെടുക്കുന്നവരോ 'സ്വാതന്ത്ര്യസമര സേനാനി'കൾ?|മുഖപ്രസംഗം

ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാരായ വിനോദ സഞ്ചാരികളെ വെടിവച്ചുകൊന്ന ഭീകരർക്ക് പാക്കിസ്ഥാന്‍റെ പിന്തുണയുണ്ടെന്നു വ്യക്തമായതിനാലാണല്ലോ കേന്ദ്ര സർക്കാർ ചില കടുത്ത നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്

Aswin AM

ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാരായ വിനോദ സഞ്ചാരികളെ വെടിവച്ചുകൊന്ന ഭീകരർക്ക് പാക്കിസ്ഥാന്‍റെ പിന്തുണയുണ്ടെന്നു വ്യക്തമായതിനാലാണല്ലോ കേന്ദ്ര സർക്കാർ ചില കടുത്ത നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിട്ടും ഞങ്ങളൊന്നുമറിഞ്ഞിട്ടില്ല എന്ന മട്ടിലാണ് പാക് രാഷ്ട്രീയ നേതാക്കളുടെ പ്രഖ്യാപനങ്ങളും പെരുമാറ്റങ്ങളും. ലോകം മുഴുവൻ അപലപിച്ച പൈശാചികമായ ആക്രമണത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് അവകാശപ്പെടുക മാത്രമല്ല പാക്കിസ്ഥാൻ ചെയ്യുന്നത്. അവിടുത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പറയുന്നത് പഹൽഗാം ആക്രമണത്തിൽ പങ്കെടുത്തവർ "സ്വാതന്ത്ര്യ സമര സേനാനി'കളാണെന്നാണ്! ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു ഇഷാഖ് ദാർ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടി നൽകുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ഭീകരർക്കു പിന്നിൽ പാക്കിസ്ഥാനുണ്ടെന്നതിന്‍റെ കൃത്യമായ സൂചനയാണ് അവരെ "സ്വാതന്ത്ര്യ സമര സേനാനി'കളായി വിശേഷിപ്പിക്കുന്നത്. പാക് മണ്ണിൽ ഭരണകൂടത്തിന്‍റെ പിന്തുണയുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഇന്ത്യ ഉന്നയിക്കുന്നതാണ്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം ഇല്ലാതാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെയും പാക്കിസ്ഥാൻ അതിനു തയാറായിട്ടില്ലെന്നതാണ് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കശ്മീർ താഴ്വരയിലെ പുൽമേട്ടിൽ നിരപരാധികളായ 26 പേരെ വെടിവച്ചുകൊന്ന ഭീകരരിൽ പാക്കിസ്ഥാനികളുമുണ്ടെന്നു വ്യക്തമായിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത "ദി റസിസ്റ്റൻസ് ഫ്രണ്ട്' (ടിആർഎഫ്) എന്ന ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക സംഘടനയാണ്. അവരെ ഉപയോഗിച്ച് ആളുകളെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലിരുന്നുകൊണ്ട് ലഷ്കർ ഇ തൊയ്ബയുടെ കൊടുംഭീകരൻ സെയ്‌ഫുള്ള കസൂരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായവും ഭീകരർക്കു കിട്ടിയിട്ടുണ്ടെന്നു കരുതുന്നു.

ഇതെല്ലാം കാണിക്കുന്നത് ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്കാണ്. അതൊന്നും പോരാഞ്ഞിട്ടാണ് ഇഷാഖ് ദാർ ഭീകരരെ "സ്വാതന്ത്ര്യ സമര സേനാനി'കളെന്നു വിശേഷിപ്പിക്കുന്നത്. സാധാരണക്കാരായ നിരപരാധികളെ തെരഞ്ഞുപിടിച്ച് വെടിവച്ചു കൊല്ലുന്നവരാണോ "സ്വാതന്ത്ര്യ സമര സേനാനി'കൾ? അതുവഴി ഇന്ത്യയിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവരാണോ "സ്വാതന്ത്ര്യ സമര സേനാനി'കൾ? അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കുന്നില്ല പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കൾ എന്നല്ലാതെ എന്തു പറയാനാണ്. ഇന്ത്യയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തണമെന്ന ഒരാഗ്രഹവും പാക്കിസ്ഥാനില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്നുണ്ട് ഭീകര പ്രവർത്തനത്തിന് അവർ നൽകുന്ന പിന്തുണ. അതിശക്തമായ നടപടി തന്നെയാണ് പാക്കിസ്ഥാനെതിരേ ആവശ്യമുള്ളത്. അതിന്‍റെ ഭാഗമായാണു കേന്ദ്ര സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചിട്ടുള്ളതും. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിക്കുന്നതാണ്. സിന്ധു നദീജലം ഉപയോഗിച്ചുള്ള കൃഷിയെ മാത്രമല്ല അതു ബാധിക്കുക. വലിയ നഗരങ്ങളിൽ പാക്കിസ്ഥാൻ കുടിവെള്ളമെത്തിക്കുന്നതും സിന്ധുവിലെ വെള്ളമെടുത്താണ്.

അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനവും പാക്കിസ്ഥാനെ ബാധിക്കും. അട്ടാരി അതിർത്തി അടയ്ക്കാനും പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്താനുമാണ് തീരുമാനം. അതിർത്തി അടയ്ക്കുന്നത് ഇന്ത്യ-പാക് വ്യാപാരബന്ധം പൂർണമായി ഇല്ലാതാക്കും. വ്യാപാര വിലക്ക് പാക്കിസ്ഥാനു വലിയ പ്രഹരമാവും. ഇപ്പോൾ തന്നെ തകർന്നു കിടക്കുന്ന പാക്കിസ്ഥാനിലെ സാമ്പത്തിക നില കൂടുതൽ വഷളാവും. ഇന്ത്യയുടെ നടപടിപ്രഖ്യാപനങ്ങൾക്കു പിന്നാലെ പാക്കിസ്ഥാനും ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനങ്ങളുടെ വ്യോമമേഖല അടയ്ക്കാനും ഷിംല കരാർ മരവിപ്പിക്കാനും വാഗാ അതിർത്തി അടയ്ക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവയ്ക്കാനുമാണ് പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്രേ. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുമെന്നും പറയുന്നു. സിന്ധു നദീജല കരാർ ലംഘിക്കുന്നതു യുദ്ധമായി കണക്കാക്കേണ്ടി വരുമെന്ന ഭീഷണിയും പാക്കിസ്ഥാൻ മുഴക്കുന്നുണ്ട്. ഇന്ത്യയുടെ നടപടികളിൽ അവർക്കുള്ള ആശങ്ക മറച്ചുവയ്ക്കാനാണ് ഇതുവഴി പാക്കിസ്ഥാന്‍റെ ശ്രമം. ഇന്ത്യയുടെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ പാക്കിസ്ഥാൻ ഭയക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. ഭീകരരെ സഹായിച്ച് അയൽ ബന്ധം വഷളാക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടില്ല. പഹൽഗാമിൽ ഭീകരാക്രമണത്തിനു സഹായം നൽകി പുതിയ പ്രതിസന്ധി സൃഷ്ടിച്ചതു പാക്കിസ്ഥാൻ തന്നെയാണ്. ഭീകരരോടുള്ള പാക്കിസ്ഥാന്‍റെ സ്നേഹം ലോക രാജ്യങ്ങൾ തിരിച്ചറിയുന്നുണ്ട്.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ