.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കുട്ടികളുടെ സോഷ്യൽ മീഡിയ ആസക്തി

 

file photo

Editorial

കുട്ടികളുടെ സോഷ്യൽ മീഡിയ ആസക്തി: നിയന്ത്രണങ്ങൾ ചർച്ച ചെയ്യപ്പെടട്ടെ

ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും അമിതമായാൽ നേരിടേണ്ടിവന്നേക്കാം.

MV Desk

ആധുനിക ജീവിതത്തിന്‍റെ പ്രധാന ഭാഗമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആളുകളെ തമ്മിൽ ബന്ധിപ്പിക്കാനും വിവരങ്ങൾ പങ്കുവയ്ക്കാനും ആശയങ്ങൾ അവതരിപ്പിക്കാനും സംഭവവികാസങ്ങളെക്കുറിച്ച് അറിയാനും സോഷ്യൽ മീഡിയ സഹായകരമാണ്. വിനോദത്തിനും ബിസിനസ് പ്രമോഷനും തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിയുന്നതിനും ഒക്കെ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നവരുണ്ട്. മൊബൈൽ ഫോണും ഇന്‍റർനെറ്റും ഫേസ്ബുക്കും വാട്സ്ആപും ഇൻസ്റ്റഗ്രാമും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒന്നുമില്ലാത്ത ലോകത്തെക്കുറിച്ച് ആലോചിക്കാൻ പോലും ഇന്നു കഴിയില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ബന്ധം നിലനിർത്തുന്നതിനു മാത്രമല്ല സാമൂഹിക ഇടപെടലുകൾക്കും സോഷ്യൽ മീഡിയ സഹായകരമാണ്. ഏറ്റവും വേഗത്തിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് അത്ഭുതകരമായ മാറ്റങ്ങളാണു ലോകത്തുണ്ടാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയുടെ ഉപയോഗം വളരെയേറെയാണ് എന്നു പറയുന്നതിനൊപ്പം പ്രാധാന്യമുള്ളതാണ് അമിതമായ ഉപയോഗം വരുത്തിവയ്ക്കാവുന്ന പ്രശ്നങ്ങൾ. ഏതു തരത്തിൽ ഈ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നു എന്നതു പ്രധാനമാണ്. സോഷ്യൽ മീഡിയയിൽ തന്നെ മുഴുകിക്കഴിയുന്ന ഒരവസ്ഥ വന്നാൽ അത് എത്രമാത്രം ദോഷകരമാവുമെന്നു പറയേണ്ടതില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള അപകടങ്ങളുമുണ്ട്. ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും അമിതമായാൽ നേരിടേണ്ടിവന്നേക്കാം. ഉത്തരവാദിത്വങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സോഷ്യൽ മീഡിയയുടെ പിന്നാലെ പോയാൽ ജീവിതം തന്നെ താളം തെറ്റാം. പലതരം തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നുണ്ട്. വ്യാജ പ്രൊഫൈലുകളെ വിശ്വസിച്ച് വഞ്ചിക്കപ്പെട്ടവർ നിരവധിയുണ്ട്. സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ വഞ്ചിക്കപ്പെടാതിരിക്കാൻ അത്രയേറെ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.

കൗമാരക്കാരും കുട്ടികളും ഏറെ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന ചിന്ത ആഗോളതലത്തിൽ ഗൗരവമായി ഉയർന്നു വന്നിട്ടുണ്ട്. കാര്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രായത്തിലാണു കുട്ടികൾ സോഷ്യൽ മീഡിയയുടെ അടിമകളായി മാറുന്നത് എന്നതും പ്രധാനമാണ്. കഴിഞ്ഞ ഡിസംബറിലാണ് ഓസ്ട്രേലിയ 16 വയസിൽ താഴെയുള്ളവർക്കു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കർശന നിരോധനം ഏർപ്പെടുത്തിയത്. കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യത്തെ രാജ്യവും ഓസ്ട്രേലിയയാണ്. നിരോധനം ഏർപ്പെടുത്തിയതു പൂർണമായി ലക്ഷ്യം കണ്ടിട്ടില്ലെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. പ്രായപൂർത്തിയാകാത്തവരെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒഴിവാക്കാൻ കമ്പനികൾക്ക് അവർ നിർദേശം നൽകിയിരിക്കുകയാണ്. ഇതിനു പിന്നാലെ ഫ്രാൻസും 15 വയസിൽ താഴെയുള്ള കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും സമാനമായ നടപടികൾക്കു നീക്കം തുടങ്ങിയിട്ടുണ്ട്. 16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഇന്തോനേഷ്യയും നിരോധനം ‍ഏർപ്പെടുത്തുകയാണ്.

ഈ സാഹചര്യത്തിലാണ് കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യയും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്. പൂർണ നിരോധനം ഏർപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാരിനു യോജിപ്പില്ല എന്നാണ് അറിയുന്നത്. അതിനു പകരം പല പ്രായത്തിലുള്ള കുട്ടികൾക്കു വ്യത്യസ്തമായ നിയന്ത്രണ നടപടികളാണത്രെ ആലോചനയിലുള്ളത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ഈ നിയന്ത്രണങ്ങൾ അവതരിപ്പിക്കുമെന്നും കേൾക്കുന്നുണ്ട്. കുട്ടികൾക്കു നിശ്ചിത സമയത്തു മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകുക എന്നതാണ് ഐടി മന്ത്രാലയം ആലോചിക്കുന്നതെന്നു കരുതുന്നു. എന്തായാലും വിഷയത്തിൽ കൂടുതൽ ചർച്ചകളും കൂടിയാലോചനകളും ഉണ്ടാവേണ്ടതുണ്ട്. 16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു വിലക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 13 വയസിൽ താഴെയുള്ള കുട്ടികൾക്കു നിരോധനത്തിന് ആന്ധ്രപ്രദേശും തീരുമാനിച്ചിരിക്കുന്നു. ഈ രണ്ടു സംസ്ഥാന സർക്കാരുകളും സ്വീകരിച്ച നടപടികൾ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്തായാലും കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തി ആശങ്കയുണ്ടാക്കുന്നതു തന്നെയാണ്. അത് ഏതു വിധത്തിൽ നിയന്ത്രിക്കാമെന്നതു ഗൗരവമായ ചർച്ച ആവശ്യമാക്കുന്നതുമാണ്. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വിപണികളിൽ ഒന്നാണ് ഇന്ത്യയെന്നതിനാൽ നമ്മുടെ ഉത്തരവാദിത്വം കൂടുതലാണ്.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ