.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഫൈനൽ ആവേശത്തിൽ കേരള ക്രിക്കറ്റ്  
Editorial

ഫൈനൽ ആവേശത്തിൽ കേരള ക്രിക്കറ്റ്

പഴയ തോൽവികൾക്കു പകരം തീർക്കാൻ ഇക്കുറി കേരളത്തിനു കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

നീതു ചന്ദ്രൻ

കേരള ക്രിക്കറ്റിന് ഇതു ചരിത്ര മുഹൂർത്തമാണ്. ക്രിക്കറ്റ് ആരാധകരായ ലക്ഷക്കണക്കിനു മലയാളികൾക്ക് അഭിമാന മുഹൂർത്തം. കേരള ടീം ഇതാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിൽ കടന്നിരിക്കുന്നു. നാഗ്പുരിൽ ഈ മാസം 26ന് ആരംഭിക്കുന്ന ഫൈനലിൽ വിദർഭയെ മറികടക്കാനായാൽ ചരിത്രത്തിൽ ഇതാദ്യമായി നമുക്ക് രഞ്ജി ചാംപ്യൻമാരാവാം. എത്രയോ വർഷങ്ങളായി കേരള ക്രിക്കറ്റ് കാത്തുകാത്തിരിക്കുന്നതാണ് ഒരു രഞ്ജി ട്രോഫി ഫൈനൽ. ദേശീയ ക്രിക്കറ്റിൽ കേരളത്തിന്‍റെ ഈ കുതിപ്പിന് മുഴുവൻ ടീം അംഗങ്ങളും അവരുടെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ടീമിനു വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരും സഹായികളും എല്ലാം ടീം അംഗങ്ങൾക്കൊപ്പം അഭിനന്ദനം അർഹിക്കുന്നു. ഒന്നും രണ്ടും റൺസിന്‍റെ മാത്രം ഒന്നാം ഇന്നിങ്സ് ലീഡിലാണ് ക്വാർട്ടർ ഫൈനലും സെമി ഫൈനലും കേരളം പിന്നിട്ടത്. ഫൈനലിൽ അനായാസം വിജയത്തിലെത്താനും ചാംപ്യൻപട്ടം ഉറപ്പിക്കാനും ഈ ടീമിനു കഴിയട്ടെ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ മത്സരത്തിന്‍റെ അവസാന ദിവസം കേരളം രണ്ടു റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതു തികച്ചും നാടകീയമായാണ്. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തിൽ 455 റൺസ് വരെ എത്തിയതാണ്. അവസാന വിക്കറ്റ് കൂട്ടുകെട്ട് അവരെ ഫൈനലിൽ എത്തിക്കുമെന്നു ഗുജറാത്തിന്‍റെ ആരാധകരെല്ലാം പ്രതീക്ഷിച്ചുകാണണം. എന്നാൽ, സ്പിന്നർ ആദിത്യ സർവാതെയെ ബൗണ്ടറിയിലേക്കു പായിക്കാൻ ശ്രമിച്ച അർസാൻ നാഗ്‌വസ്വല്ലയ്ക്കു പിഴച്ചു.

ഷോർട്ട്- ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്‍റെ ഹെൽമറ്റിൽ തട്ടി ഉയർന്നു പൊങ്ങിയ പന്ത് സ്ലിപ്പിൽ നിന്നിരുന്ന കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിൽ അമരുകയായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളം 4 വിക്കറ്റിന് 114 റൺസെടുത്തു നിൽക്കെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുന്നത്. മത്സരം സമനിലയായപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ അടിസ്ഥാനത്തിൽ കേരളം ഫൈനലിൽ കടക്കുകയും ചെയ്തു. മത്സരത്തിന്‍റെ നാലാം ദിവസം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റിന് 429 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത് ഉണ്ടായിരുന്നത്. കേരള സ്കോറിനൊപ്പമെത്താൻ 28 റൺസ് കൂടി മതി എന്ന നില. 74 റൺസോടെ ജയ്മീത് പട്ടേലും 24 റൺസോടെ സിദ്ധാർഥ് ദേശായിയും ക്രീസിലുണ്ടായിരുന്നു.

ഇവർ അഞ്ചാം ദിവസവും തിളങ്ങിയാൽ ഗുജറാത്ത് അനായാസം ലീഡിലെത്തുമെന്ന് അവരുടെ ആരാധകർ പ്രതീക്ഷിച്ചതാണ്. എന്നാൽ, പട്ടേലിനെയും ദേശായിയെയും നാഗ്‌വസ്വല്ലയെയും പുറത്താക്കിയ ആദിത്യ സർവാതെ ഫലം കേരളത്തിന് അനുകൂലമാക്കി മാറ്റിയെടുത്തു. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 222 റൺസ് എന്ന അതിശക്തമായ നിലയിലായിരുന്നു ഗുജറാത്ത് എന്നുകൂടി ഓർക്കണം. സ്പിന്നർമാരായ ജലജ് സക്സേനയും സർവാതെയും 4 വിക്കറ്റ് വീതം നേടിയാണ് കേരളത്തെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. ആദ്യ രണ്ടു ദിവസവും പിടിച്ചുനിന്നു ബാറ്റേന്തിയ കേരളം മൂന്നാം ദിവസം രാവിലെയാണ് 457 റൺസിനു പുറത്താവുന്നത്. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന്‍റെ 177 നോട്ടൗട്ട് പ്രകടനവും നായകൻ സച്ചിൻ ബേബിയുടെ 69 റൺസ് പ്രകടനവും സൽമാൻ നിസാറിന്‍റെ 52 റൺസ് പ്രകടനവും ‌കേരളത്തിനു കരുത്തായി. രഞ്ജി സെമിയിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമാണ് അസറുദ്ദീൻ. ക്ഷമയോടെ നിന്നു പൊരുതി നേടിയ ആ സെഞ്ചുറി വിഫലമായില്ല.

ഈ മാസം 8 മുതൽ 12 വരെ പൂനെയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ ഒരേയൊരു റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡിലാണു കേരളം മറികടന്നത്. ഒന്നാം ഇന്നിങ്സിൽ ജമ്മു കശ്മീർ 280 റൺസും കേരളം 281 റൺസും നേടി. സൽമാൻ നിസാറിന്‍റെ സെഞ്ചുറിയായിരുന്നു (112 നോട്ടൗട്ട്) ആ മത്സരത്തിന്‍റെ പ്രത്യേകത. ഒമ്പതു വിക്കറ്റിന് 399 റ‍ൺസെടുത്ത് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ച ജമ്മു കശ്മീർ നീട്ടിയ വിജയലക്ഷ്യം എത്തിപ്പിടിക്കുകയെന്ന സാഹസത്തിനു കേരളം മുതിർന്നില്ല. മത്സരം സമനിലയിലായപ്പോൾ കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് സ്കോർ 6 വിക്കറ്റിന് 295 റൺസ്. കേരളം രഞ്ജി ട്രോഫിയുടെ സെമിയിൽ കടക്കുന്നത് ഇതു രണ്ടാം തവണ മാത്രം. ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ എട്ടു വിക്കറ്റിനു തോൽപ്പിച്ചുകൊണ്ടാണ് കേരളം ഇത്തവണത്തെ രഞ്ജി ട്രോഫിക്കു തുടക്കമിടുന്നത്. കർണാടകയും ബംഗാളുമായുള്ള മത്സരങ്ങൾ ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കാനാവാത്ത സമനിലകളായിരുന്നു. ഉത്തർപ്രദേശിനെ ഇന്നിങ്സിനും 117 റൺസിനുമാണു തോൽപ്പിച്ചത്. ഹരിയാനക്കെതിരേ സമനിലയായ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. മധ്യപ്രദേശുമായുള്ള മത്സരവും സമനിലയായപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡ് കേരളത്തിനായിരുന്നു. ബിഹാറിനെ ഇന്നിങ്സിനും 169 റൺസിനുമാണ് തകർത്തത്.

നിലവിലുള്ള ചാംപ്യന്മാരായ മുംബൈയെ സെമിഫൈനലിൽ തോൽപ്പിച്ചാണ് തുടർച്ചയായി രണ്ടാം തവണയും വിദർഭ രഞ്ജി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇതുവരെ നാലു തവണ അവർ ഫൈനൽ കളിച്ചിട്ടുണ്ട്. 2017-18, 2018-19 സീസണുകളിലും വിദർഭ ഫൈനലിൽ കടന്നിരുന്നു. ഈ രണ്ടു തവണയും അവർ ചാംപ്യൻമാരുമായി. 2018-19ലെ സെമിയിൽ അവർ തോൽപ്പിച്ചതു കേരളത്തെയാണ്. ഇന്നിങ്സിനും 11 റൺസിനുമായിരുന്നു കേരളത്തിന്‍റെ തോൽവി. വയനാട്ടിലായിരുന്നു അന്നത്തെ മത്സരം. 2017-18ലെ സൂററ്റിൽ നടന്ന ക്വാർട്ടർ ഫൈനലിലും വിദർഭ കേരളത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ തോൽവികൾക്കു പകരം തീർക്കാൻ ഇക്കുറി കേരളത്തിനു കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്യത്തെ മികച്ച ക്രിക്കറ്റ് ടീമായി കേരളം വളരുന്നതിനൊപ്പം കൂടുതൽ കേരള താരങ്ങൾ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാനും അവസരമുണ്ടാവട്ടെ.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്