.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സെൻസസ് എന്ന മഹാദൗത്യം

 

file photo

Editorial

സെൻസസ് എന്ന മഹാദൗത്യം

ഭരണനിർവഹണം ഫലപ്രദമാവുന്നതിനു സെൻസസിലൂടെ ശേഖരിക്കുന്ന കണക്കുകൾ ഉപകരിക്കും.

MV Desk

ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യവുമാണ് ഇന്ത്യ.140 കോടിയിലേറെ ജനങ്ങളിൽ നിന്നു നേരിട്ടുള്ള വിവര ശേഖരണവും കണക്കെടുപ്പും എന്ന മഹാദൗത്യമാണ് ഇന്നലെയാരംഭിച്ച സെൻസസ് ലക്ഷ്യമിടുന്നത്. ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതോ 30 ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ. എത്ര വലിയ ദൗത്യമാണ് അവർക്കു നിർവഹിക്കാനുള്ളതെന്നു പ്രത്യേകം വിശദീകരിക്കേണ്ടതില്ല. ജനങ്ങളുടെ പൂർണ സഹകരണം ഈ ലക്ഷ്യം പൂർത്തിയാക്കാൻ അനിവാര്യമാണ്. കൃത്യമായ വിവരങ്ങൾ നൽകുക എന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമായി കാണേണ്ടതുണ്ട്. അങ്ങനെയാവുമ്പോഴാണല്ലോ കണക്കുകളും കൃത്യമാവുക. സെന്‍സസ് സമയത്തു ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ലഭിക്കില്ല. കോടതികളിൽ തെളിവായി ഹാജരാക്കാനും സാധിക്കില്ല. വിവരങ്ങൾ നൽകുന്നത് വ്യക്തിപരമായി ബാധിക്കുമോ എന്ന ആശങ്ക ആർക്കും ആവശ്യമില്ല. ഡാറ്റ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്.

രാജ്യത്തിന്‍റെ ഭാവി വികസന പദ്ധതികൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും രൂപം നൽകുന്നതിന് സെൻസസ് വിവരങ്ങൾ ഉപയോഗപ്പെടും. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ, ആരോഗ്യ രംഗത്തെ പദ്ധതികൾ തുടങ്ങിയവയൊക്കെ സെൻസസ് വിവരങ്ങളെ അടിസ്ഥാനമാക്കി തീരുമാനിക്കാനാവും. ഇതിനു പുറമെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനും ഈ കണക്കുകൾ അടിസ്ഥാനമാകും. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലെങ്കിൽ ഭാവിപദ്ധതികൾ വേണ്ടവിധം ആവിഷ്കരിച്ചു നടപ്പാക്കുക ബുദ്ധിമുട്ടാവും. വികസനത്തിന് ഉതകുന്ന നടപടികളെടുക്കാൻ എപ്പോഴും വിശ്വസനീയമായ കണക്കുകൾ ആവശ്യമുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭരണനിർവഹണം ഫലപ്രദമാവുന്നതിനു സെൻസസിലൂടെ ശേഖരിക്കുന്ന കണക്കുകൾ ഉപകരിക്കും.

രാജ്യ ചരിത്രത്തിലെ പതിനാറാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും സെൻസസ് നടപടികൾക്കാണു തുടക്കമായിരിക്കുന്നത്. രണ്ടു ഘട്ടമായി നടക്കുന്ന വിവരശേഖരണത്തിന്‍റെ ആദ്യഘട്ടമാണ് ഇപ്പോൾ ആരംഭിച്ചത്. ഭവന സെന്‍സസാണ് ഈ ഘട്ടത്തിൽ നടക്കുക. വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങൾ, ആസ്തികൾ തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തും. വീടിന്‍റെ നിര്‍മാണ രീതി, ശുദ്ധജലവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍, ഇന്‍റര്‍നെറ്റ് ലഭ്യത എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ഓരോ കുടുംബത്തോടും 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ചോദിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതോടെയാണ് ഈ ഘട്ടം പൂര്‍ത്തിയാകുക. ഡൽഹി ഉൾപ്പടെ ഏതാനും സംസ്ഥാനങ്ങളിലാണ് ഇന്നലെ സെൻസസ് ആരംഭിച്ചിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഭവന കണക്കെടുപ്പിനു തുടക്കമായിട്ടുണ്ട്. കേരളത്തില്‍ ആദ്യ ഘട്ടം ആരംഭിക്കുന്നതു ജൂണിലാണ്. സെല്‍ഫ് എന്യൂമറേഷന് ജൂണ്‍ 16 മുതല്‍ 30 വരെ സമയമുണ്ടാകും. ജൂലൈ ഒന്നു മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ടു വീടുകളിലെത്തി വിവരം ശേഖരിക്കുമെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ജനസംഖ്യാ കണക്കെടുപ്പു വരുന്നത് രണ്ടാം ഘട്ടത്തിലാണ്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഇത് ആരംഭിക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ജാതി സെന്‍സസും നടക്കുന്നത്. വളരെയേറെ പ്രാധാന്യമുള്ള ഒരു നീക്കമാണിത്. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് സെൻസസിനൊപ്പം ജാതി സെൻസസും നടക്കുന്നത്. 1881ലും 1931ലും ബ്രിട്ടീഷുകാർ സമഗ്രമായ ജാതി കണക്കെടുപ്പു നടത്തിയിരുന്നു. സാമൂഹികമായ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയടക്കം ‍കണക്കിലെടുത്ത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള സെൻസസുകളിൽ ജാതി ഒഴിവാക്കുകയായിരുന്നു. എന്നാൽ, സമൂഹത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിന് ജാതി സെൻസസ് അനിവാര്യമാണെന്ന അഭിപ്രായം ഉയർന്നുവന്നു. വിവിധ ജാതി വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കിട്ടുമെന്നതാണ് ജാതി സെൻസസിന്‍റെ നേട്ടം. സമൂഹത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനു നയപരിപാടികൾ ആവിഷ്കരിക്കാൻ ഈ കണക്കുകൾ സഹായിക്കുകയും ചെയ്യും.

പൂർണമായും ഡിജിറ്റലായ ആദ്യ സെൻസസ് എന്ന പ്രത്യേകത ഇത്തവണയുണ്ട്. വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലും ഒരുക്കിയിരിക്കുന്നു. സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ ജനങ്ങൾക്കു സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയും. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനു പ്രത്യേക വെബ് പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ആധുനിക രീതികൾ ഉപയോഗിച്ചു നടക്കുന്ന ഈ കണക്കെടുപ്പ് ഒന്നര പതിറ്റാണ്ടിനു ശേഷം നടക്കുന്ന സെൻസസിനെ ഏറ്റവും ഫലപ്രദമാക്കി മാറ്റട്ടെ.

പൂർണമായും ഡിജിറ്റലായ ആദ്യ സെൻസസ് എന്ന പ്രത്യേകത ഇത്തവണയുണ്ട്. വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലും ഒരുക്കിയിരിക്കുന്നു. സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ ജനങ്ങൾക്കു സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയും. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനു പ്രത്യേക വെബ് പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ആധുനിക രീതികൾ ഉപയോഗിച്ചു നടക്കുന്ന ഈ കണക്കെടുപ്പ് ഒന്നര പതിറ്റാണ്ടിനു ശേഷം നടക്കുന്ന സെൻസസിനെ ഏറ്റവും ഫലപ്രദമാക്കി മാറ്റട്ടെ.

ആറു മാസം നീണ്ടാലും യുദ്ധത്തിന് രാജ്യം സജ്ജമെന്ന് ഇറാൻ; ട്രംപിന്‍റെ അവകാശ വാദങ്ങൾ തള്ളി

പാലക്കാട് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

"നാറ്റോ വെറും കടലാസ് പുലി"; സഖ്യം വിടുമെന്ന് ട്രംപ്

"നീ പോ ​​​മോ​​​നേ‌ വി​​​ജ​​​യാ"; ശബരിനാഥിന് വേണ്ടി വോട്ട് തേടി രേവന്ത് റെഡ്ഡി

"വോട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നു"; അപര സ്ഥാനാർഥികള്‍ക്കെതിരേ ഹൈക്കോടതി