അമൃത കോളെജ് വിദ്യാർഥികൾ അധ്യാപകരോടും കർഷകരോടും ഒപ്പം. 
Education

അമൃത കാർഷിക കോളെജ് വിദ്യാർഥികൾ കർഷകർക്ക് ക്ലാസ് നൽകി

അമൃത കാർഷിക കോളെജ് വിദ്യാർഥികൾ കർഷകർക്ക് നടത്തിയ പരിശീലന ക്ലാസുകൾ; പ്രാകൃതിക കീടനാശിനി, മണ്ണ് പരിശോധന രീതികൾ പഠിപ്പിച്ചു.

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി അമൃത കാർഷിക കോളെജ് വിദ്യാർഥികൾ തമിഴ്‌നാട്ടിലെ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

പ്രാണികളെയും കീടരോഗങ്ങളെയും നിയന്ത്രിക്കാൻ തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതിയായ 3 ജി എക്സ്ട്രാക്റ്റും കർഷകർക്ക് പരിചയപ്പെടുത്തി. ഈ ലായനി വിളകളിലെ ദോഷകരമായ പ്രാണികളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ നല്ലൊരു കീടനാശിനിയായി പ്രവർത്തിക്കുന്നു.

തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഹോർട്ടികൾച്ചർ കോളെജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാൻഡേർഡ് ചെയ്ത മഞ്ഞളിന്‍റെ സിംഗിൾ ബഡ് റൈസോം സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി. ചെടികളിലെ വിവിധ മൂലകങ്ങളുടെ അഭാവവും വിഷാംശവും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചും വിശദീകരിച്ചു.

മണ്ണ് പരിശോധനയുടെ പ്രാധാന്യം, മണ്ണ് പരിശോധന നടത്താനുള്ള രീതികൾ, സോയിൽ ഹെൽത്ത്‌ കാർഡിന്‍റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. ചെറുധാന്യങ്ങൾ വൈവിധ്യമാർന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താൻ കഴിയുമെന്നും കുറഞ്ഞ ജലസേചന ആവശ്യകതയിലും, കുറഞ്ഞ പോഷക ഇൻപുട്ട് സാഹചര്യങ്ങളിലും മെച്ചപ്പെട്ട വളർച്ചയും ഉത്പാദനക്ഷമതയും, കൃത്രിമ വളങ്ങളിൽ നിന്ന് സ്വതന്ത്രമായ വളർച്ചയും നേടാനാകുമെന്നും വിശദീകരിച്ചു. നൂതന കാർഷിക രീതിയിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം എങ്ങനെ വർധിപ്പിക്കാം എന്നതിനെക്കുറിച്ചും ക്ലാസ് നൽകി.

കോളേജ് ഡീൻ ഡോ. സുധീഷ് മണാലിലിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ, ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി, കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ