തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം 
Education

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Reena Varghese

കേരള സ്റ്റേറ്റ് സെന്‍റർ ഫൊർഅഡ്വാൻസ്ഡ് പ്രിന്‍റിംഗ് ആൻഡ് ട്രെയിനിംഗിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്‌, മൾട്ടിമീഡിയ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്റ്റൈപൻഡുംലഭിക്കും. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്‍റർ ഫൊർ അഡ്വാൻസ്ഡ് പ്രിന്‍റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റിസെന്‍റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2474720, 0471-2467728, വെബ്സൈറ്റ്: www.captkerala.com.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

പാലിയേക്കരയിൽ ടോൾ പിരിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ

അർധസെഞ്ചുറി അടിച്ച് സഞ്ജു; മഹാരാഷ്ട്രക്കെതിരേ കേരളം പൊരുതുന്നു

അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്