സിബിഎസ്ഇ പരീക്ഷ 2026 മുതൽ വർഷത്തിൽ രണ്ട് തവണ

 
Education

സിബിഎസ്ഇ പരീക്ഷ 2026 മുതൽ വർഷത്തിൽ രണ്ട് തവണ

ഫെബ്രുവരിയിലും മേയിലും ആയിരിക്കും പരീക്ഷ.

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ വർഷത്തിൽ രണ്ട് തവണ നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ നിർദേശം അംഗീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

ഫെബ്രുവരിയിലും മേയിലും ആയിരിക്കും പരീക്ഷ. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടെ ഫലം ജൂണിലും ആയിരിക്കും പ്രസിദ്ധീകരിക്കുക.

ഫെബ്രുവരിയിലെ പരീക്ഷ എല്ലാ വിദ്യാർഥികളും നിർബന്ധമായി എഴുതണം. എന്നാൽ മേയിലെ പരീക്ഷ ആവശ്യമുളളവർ മാത്രം എഴുത്തിയാൽ മതി.

ആദ്യ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് അത് മെച്ചപ്പെടുത്താൻ രണ്ടാം പരീക്ഷ സഹായിക്കും. ഇന്‍റേണൽ അസസ്മെന്‍റ് വർഷത്തിൽ ഒരു തവണ മാത്രമേ ഉണ്ടാകുവെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ നയത്തിന്‍റെ കരട് ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം