ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നിയന്ത്രണം: വാർത്ത ഹൈക്കമ്മിഷൻ നിഷേധിച്ചു
Freepik
ന്യൂഡൽഹി: ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയെന്ന വാർത്ത ന്യൂഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ നിഷേധിച്ചു. ഈ വാർത്ത തെറ്റാണെന്നാണ് ഹൈകമ്മിഷൻ വിശദീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ വിദ്യാർഥികൾ സ്റ്റുഡന്‍റ് വിസ ചട്ടങ്ങൾ പാലിക്കാതെ, വിദ്യാർഥി വിസ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയിലെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിെയെന്നായിരുന്നു വാർത്ത.