എംബിബിഎസ്, ബിഡിഎസ്: രണ്ടാംഘട്ട അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു symbolic image
Education

എംബിബിഎസ്, ബിഡിഎസ്: രണ്ടാംഘട്ട അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു

അലോട്മെന്‍റ് ലഭിച്ച കോളെജുകളിൽ സെപ്റ്റംബർ 5 ന് വൈകുന്നേരം 4നകം പ്രവേശനം നേടണം.

തിരുവനന്തപുരം: 2024-​ലെ ​എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്‍റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോ​ട്മെന്‍റ് ലഭിച്ച​വ​ർ​ക്ക് ​ഹോം ​പേജിൽ നിന്ന് അലോട്മെന്‍റ് മെമ്മോ പ്രിന്‍റ് എടുക്കാം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്മെന്‍റ് ലഭിച്ച കോഴ്‌സ്, കോളെജ്, അലോട്ട്‌മെന്‍റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോ​ട്മെന്‍റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ ഡാ​റ്റാ ഷീ​റ്റ് ഡൗൺലോഡ് ചെയ്‌ത് പ്രവേശന സമയത്ത് സമർപ്പിക്കണം.

വിദ്യാർത്ഥികൾ അലോട്മെന്‍റ് ലഭിച്ച കോളെജുകളിൽ സെപ്റ്റംബർ 5 ന് വൈകുന്നേരം 4നകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കും.

ആയുർവേദ/ ഹോമിയോ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്‍റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി കോഴ്‌സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്‍റ് ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിദ്യാർത്ഥികൾ ക​ൺ​ഫേം ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം.

തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 2 രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ആയൂർവേദ/ ഹോമിയോ സിദ്ധ/ യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്മെന്‍റ് ഒക്ടോബർ 3 ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, ഫോൺ: 0471-2525300.

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ഐസിസി റാങ്കിങ്ങിൽ വരുൺ ചക്രവർത്തി നമ്പർ വൺ

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്