പരീക്ഷ പെ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു.
പരീക്ഷ പെ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. 
Education

കിടന്നാൽ 30 സെക്കൻഡിൽ ഉറങ്ങും: പ്രധാനമന്ത്രി | Video

ന്യൂഡൽഹി: കിടന്നാൽ 30 സെക്കൻഡിനുള്ളിൽ താൻ ഉറങ്ങുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പരീക്ഷാ പേ ചർച്ച'യുടെ ഏഴാം പതിപ്പിൽ ഉറക്കത്തിനും ആരോഗ്യമുള്ള ശരീരത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ, ലാപ്ടോപ് തുടങ്ങിയവയിൽ ഏറെ സമയം ചെലവഴിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്നു പ്രധാനമന്ത്രി കുട്ടികൾക്കു മുന്നറിയിപ്പു നൽകി.

"സ്ക്രീൻ സമയം' നിങ്ങളുടെ ഉറക്കത്തെ അപഹരിക്കും. ജീവിതചര്യകൾ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഒന്നും അമിതമാകരുത്. ആരോഗ്യമുളള മനസിന് ആരോഗ്യമുള്ള ശരീരവും പ്രധാനമാണ്. അതിനു ചില ദിനചര്യകൾ വേണം. ക്രമമായതും ഗാഢവുമായ ഉറക്കമുണ്ടാകണം.

സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കണം. ഉറങ്ങുമ്പോൾ ഗാഢനിദ്രയായിരിക്കണം. ഉണർന്നിരിക്കുമ്പോൾ ശരീരവും മനസും പൂർണമായി ഉണർന്നു തന്നെയാകണം. ഇന്നത്തെ വിദ്യാർഥികൾ കൂടുതൽ ക്രിയാത്മകമാണ്. വിദ്യാർഥികളുടെയും അധ്യാപകരുടയും ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പരീക്ഷകളെ നേരിടാൻ വിദ്യാർഥികൾക്കു മനക്കരുത്തുണ്ടാക്കാനായി 2018 മുതലാണ് പ്രധാനമന്ത്രി "പരീക്ഷാ പേ ചർച്ച' ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി മൂവായിരത്തോളം കുട്ടികളുമായാണ് അദ്ദേഹം ഡൽഹി ഭാരത് മണ്ഡപത്തിൽ നേരിട്ടു സംവദിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർ‌ഥികളാണ് പരിപാടിയിൽ നേരിട്ടു പങ്കെടുത്തത്.

കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ 11ാം ക്ലാസ് വിദ്യാർഥിയായ മേഘ്ന എൻ. നാഥാണ് പരിപാടി നിയന്ത്രിച്ചത്. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് ഈ പരിപാടി നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്.

പരീക്ഷാ പേ ചർച്ച ഓണ്‍ലൈനായും ടെലിവിഷൻ വഴിയും രാജ്യമൊട്ടാകെ പ്രദർശിപ്പിച്ചു. ഇത്തവണ 2 കേടിയിലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഓണ്‍ലൈനായും പരീക്ഷാ പേ ചർച്ച നടത്തിയിരുന്നു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു