ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം വൈകുന്നു.

 
Education

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം

പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഫലം പ്രഖ്യാപിക്കാത്ത ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക വിലയിരുത്തൽ നയം രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

MV Desk

ന്യൂഡൽഹി: യുദ്ധം മൂലം പരീക്ഷാഫലം ഇതുവരെ പ്രഖ്യാപിക്കാൻ കഴിയാത്ത പശ്ചിമേഷ്യയിലെ സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക നയം രൂപീകരിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും കേന്ദ്രം.

തന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ നടപടി സിബിഎസ്ഇക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യയിൽ നിന്നുള്ള വിദ്യാർഥി പ്രാൺഷു ജിഗർകുമാർ പട്ടേൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ കാരണം താനടക്കം ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക വിലയിരുത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതു നടപ്പായിട്ടില്ലെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

മേയ് 13ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. എന്നാൽ, താനടക്കമുള്ളവരുടെ ഫലം നോക്കുമ്പോൾ ആർഎൽ (റിസൽറ്റ്സ് ലേറ്റർ) എന്നാണ് കാണിക്കുന്നതെന്നു പട്ടേലിന്‍റെ ഹർജിയിൽ പറയുന്നു.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചോക്ലേറ്റ് കഴിച്ചു, കുളിക്കാനായി പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം

ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം പിന്മാറി; മോദിയുടെ 'സ്കൂൾ സഹപാഠി'ക്ക് ഭൂമി തിരികെ ലഭിക്കും

ഗുരു നിർദേശിച്ചു; കോടികൾ ആസ്തിയുള്ള എംഎൽഎ യാചകനായി!

റഷ്യയിൽ കരസേനാ മേധാവി ധീരജ് സേത്തിന്‍റെ ത്രിദിന സന്ദർശനം