.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എൻ. അജിത്കുമാർ
മലയാളം കേരള പാഠാവലിയില്‍ 5 യൂണിറ്റുകളിലായി 14 പാഠഭാഗങ്ങളാണുള്ളത്. അടിസ്ഥാന പാഠാവലിയില്‍ 3 യൂണിറ്റുകളിലായി 10 പാഠങ്ങളും മാതൃഭാഷയില്‍ നിങ്ങള്‍ക്കുള്ള മിടുക്കാണ് മലയാളം പരീക്ഷയില്‍ ഉത്തരക്കടലാസില്‍ മാര്‍ക്കിട്ടുന്നവര്‍ പരിശോധിക്കുക. വ്യാഖ്യാനിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക, സമര്‍ഥിക്കുക, തുടങ്ങി ഓരോ ചോദ്യവും ആവശ്യപ്പെടുന്ന ഉത്തരം തന്നെ എഴുതണം. ഒറ്റവാക്കിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ പാഠഭാഗം നന്നായി വായിച്ച് പഠിക്കുക തന്നെ വേണം. ഓരോ ചോദ്യവും വായിച്ച്, ഉള്‍ക്കൊണ്ട്, യുക്തിയോടെ ചിന്തിച്ച് ഉത്തരമെഴുതിയില്‍ മലയാളത്തിന് മുഴുവന്‍ സ്‌കോറും നേടാം.
കഥാപാത്ര നിരൂപണം, രചനാ സന്ദര്‍ഭങ്ങളുടെ താരതമ്യം, പ്രയോഗ ഭംഗികണ്ടെത്തല്‍ തുടങ്ങി സാഹിത്യാസ്വാദനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അനുഭവക്കുറിപ്പ് തയാറാക്കല്‍, പദച്ചേര്‍ച്ച, വിഗ്രഹാര്‍ഥം കുറിക്കല്‍, ശരിയായ പ്രയോഗം കണ്ടെത്തല്‍ തുടങ്ങി ഭാഷാ പ്രയോഗ ശേഷി വിലയിരുത്തുന്ന ചോദ്യങ്ങളും ഉണ്ടാവും. വരികളുടെ താളം കണ്ടെത്താനാണ് ചോദിക്കുന്നതെങ്കില്‍ കവിതയിലെ വരികളിലെ അക്ഷരങ്ങള്‍ എണ്ണി നോക്കിയും ഈണത്തില്‍ ചൊല്ലി നോക്കിയും സമാന താളം കണ്ടെത്താന്‍ കഴിയും. കഥാപാത്ര നിരൂപണം തയാറാക്കാനാണെങ്കില്‍ കഥാപാത്രങ്ങളുടെ രൂപം, പ്രത്യേകതകള്‍, വ്യക്തിത്വ സവിശേഷതകള്‍, പെരുമാറ്റ രീതികള്‍ എന്നിവ വര്‍ണിക്കുന്നതിലൂടെ കഥയില്‍ ആ കഥാപാത്രത്തിനുള്ള പ്രാധാന്യം വ്യക്തമാക്കാന്‍ കഴിയണം. കഥാപാത്രത്തെ കുറിച്ചുള്ള നമ്മുടെ നിലപാടുകള്‍ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളും സന്ദര്‍ഭങ്ങളും കഥയില്‍ നിന്ന് കണ്ടെത്തി പ്രയോഗിക്കാനും മറക്കരുത്. പ്രഭാഷണം തയാറാക്കാനാണ് ചോദ്യമെങ്കില്‍ എന്താണ് വിഷയം, സന്ദര്‍ഭം ഏത് എന്നീ കാര്യങ്ങള്‍ ചോദ്യം ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കണം. വിഷയവുമായി ബന്ധപ്പെട്ട് ചോദ്യത്തില്‍ നല്‍കിയിരിക്കുന്ന സൂചനകള്‍, പ്രഭാഷണ വിഷയവുമായി ബന്ധപ്പെട്ട് പാഠഭാഗത്തില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങള്‍, വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്നിവ മനസ്സില്‍ രൂപപ്പെടുത്തി വേണം പ്രഭാഷണം തയാറാക്കാന്‍. വിഷയത്തിന്‍റെ പ്രാധാന്യം സൂചിപ്പിച്ചു കൊണ്ടാവണം തുടക്കം. ഉള്ളടക്കത്തില്‍ പ്രസക്തമായ ആശയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുക. ഉദ്ധരണികള്‍,പഴം ചൊല്ലുകള്‍ തുടങ്ങിയവ ആവശ്യം വരുന്ന സന്ദര്‍ഭത്തില്‍ പ്രയോഗിക്കാം. ഒരു ഉപസംഹാരവും ഉണ്ടായിരിക്കണം.
താരതമ്യക്കുറിപ്പ് തയാറാക്കാനാണ് ചോദ്യമെങ്കില്‍ രണ്ട് രചനാവിഭാഗങ്ങളിലേയും ആശയം വായിച്ചു മനസിലാക്കി സമാനതകള്‍ കണ്ടെത്തുകയാണ് ആദ്യം ചെയേണ്ടത്. പാഠ ഭാഗത്തിലെ ആശയം കൂടി ഉള്‍പ്പെടുത്തി വേണം താരതമ്യക്കുറിപ്പ് തയാറാക്കാന്‍.
യൂണിറ്റ് - 1: കാലാതീതം കാവ്യ വിസ്മയം
ലക്ഷ്മണ സാന്ത്വനം, ഋതു യോഗം, പാവങ്ങള്‍ എന്നിങ്ങനെ മൂന്ന് പാഠങ്ങളാണ് യൂണിറ്റ് 1 ലുള്ളത്.
ലക്ഷ്മണ സാന്ത്വനം:
മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയും മറ്റ് ജീവിത പാഠങ്ങളും ശ്രീരാമനിലൂടെ അവതരിപ്പിക്കുകയാണ് എഴുത്തച്ഛന്‍. ചുട്ടുപഴുത്ത ലോഹത്തില്‍ പതിക്കുന്ന വെള്ളത്തുള്ളി, പാമ്പിന്‍റെ വായിലകപ്പെട്ട തവളയുടെ ആഹാരം തേടല്‍, നദിയിലൂടെ ഒഴുകുന്ന പൊങ്ങുതടികള്‍ തുടങ്ങി നിത്യ പരിചയമുള്ള കല്പനകളിലൂടെയാണ് എഴുത്തച്ഛന്‍ ജീവിതത്തിന്‍റെ നിസ്സാരത നമ്മെ ബോധ്യപ്പെടുത്തുന്നത്.ഇത്തരം സാദൃശ്യപ്പെടുത്തലുകളിലൂടെ കവി ഉദ്ദേശിക്കുന്നതെന്താണ്? പാഠഭാഗത്തിലെ ചില വരികള്‍ തന്ന് സൂചനകള്‍ വിശകലനം ചെയ്ത് കുറിപ്പു തയാറാക്കുക, എഴുത്തച്ഛന്‍റെ തത്വോപദേശങ്ങള്‍ക്ക് സമകാലിക സന്ദര്‍ഭങ്ങളിലെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം തയാറാക്കല്‍, മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെ ആവിഷ്‌കരിക്കാന്‍ എഴുത്തച്ഛന്‍ സ്വീകരിച്ച സാദൃശ്യ കല്പനകളുടെ ഔചിത്യം വിലയിരുത്തി കുറിപ്പു തയാറാക്കല്‍ തുടങ്ങിയ ചോദ്യങ്ങള്‍ ഈ പാഠഭാഗത്തു നിന്ന് മുന്‍ പരീക്ഷകളില്‍ ചോദിച്ചിട്ടുണ്ട്.
ഋതുക്കളുടെ ചേര്‍ച്ച എന്നാണ് ഋതുയോഗം എന്ന തലകെട്ടിന്‍റെ അര്‍ഥം. നഷ്ടപ്പെട്ട പത്‌നിയേയും പുത്രനേയും ദുഷ്യന്തന് തിരികെ ലഭിക്കുന്ന സന്ദര്‍ഭമാണ് പാഠഭാഗത്ത്. മഹാഭാരതത്തിലെ ശാകുന്തളോപാഖ്യാനത്തെ അവലംബിച്ച് മഹാകവി കാളിദാസന്‍ രചിച്ച അഭിജ്ഞാന ശാകുന്തളത്തിന് എ.ആര്‍ രാജരാജവര്‍മ്മയുടെ മലയാള തര്‍ജ്ജമാ സംഗ്രഹത്തിലെ ഒരു ഭാഗമാണ് ഋതു യോഗം.സൂചന കണ്ടെത്തി എഴുതുക, സന്ദര്‍ഭം വിശദമാക്കുക, കുറിപ്പ് തയാറാക്കുക തുടങ്ങിയ ചോദ്യങ്ങള്‍ ഈ പാഠഭാഗത്തു നിന്ന് പ്രതീക്ഷിക്കാം.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കള്ളനും തടവുപുള്ളിയുമായി തീരേണ്ടി വന്ന ഴാങ് വാല്‍ ഴാങ് എന്ന നിഷ്‌കളങ്കനായ മനുഷ്യന്‍റെ ജീവിത സംഘര്‍ഷങ്ങളാണ് പാവങ്ങളുടെ പ്രമേയം. ഫ്രഞ്ച് നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗോവിന്‍റെ ലാ മിറ ബിലെ എന്ന നോവലിന് നാലപ്പാട്ട് നാരായണ മേനോന്‍ എഴുതിയ മലയാള വിവര്‍ത്തനമാണ് പാവങ്ങള്‍. കാരുണ്യവും സാന്ത്വനവും ഏതൊരു കുറ്റവാളിയെയും മാനസാന്തരത്തിലേക്കു നയിക്കും എന്ന തിരിച്ചറിവാണ് ഈ പാഠഭാഗം നല്‍കുന്നത്.മെത്രാന്‍ നല്‍കിയ ഉപദേശതിന്‍റെ പൊരുള്‍ വിശദമാക്കുക, ലഘു ലേഖനം തയാറാക്കുക, ഴാങ് വാല്‍ ഴാ ങ്ങിന്‍റെ പരിഭ്രത്തിന്‍റെ കാരണമെന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഈ പാഠത്തില്‍ നിന്നും ഉത്തരം കണ്ടെത്തി ഹൃദിസ്ഥമാക്കണം.
അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍ എന്ന ഈ യൂണിറ്റില്‍ ലളിതാംബിക അന്തര്‍ ജനത്തിന്‍റെ വിശ്വരൂപം എന്ന കഥ,കുമാരനാശാന്‍റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമായ പ്രിയദര്‍ശനം, ഒ.വി. വിജയന്‍റെ ഏറ്റവും പ്രശസ്തമായ കഥ കടല്‍ത്തീരത്ത് എന്നിവയാണ് പഠിക്കാനുള്ളത്.
വിശ്വരൂപം: ഡോക്ടര്‍ തലത്ത് എന്ന നയതന്ത്ര പ്രതിനിധിയുടെ ഭാര്യയായി സര്‍വ ആഡംഭരങ്ങളോടും പ്രൗഡിയോടും കൂടി ജീവിച്ച മിസ്സിസ് തലത്ത്, ഭര്‍ത്താവിന്‍റെ മരണശേഷം നാട്ടില്‍ തിരിച്ചെത്തി താഴത്തു കുഞ്ഞുക്കുട്ടിയമ്മ എന്ന നിലയിലേക്ക് മടങ്ങിയെത്തുന്ന കഥയാണ് വിശ്വരൂപത്തില്‍ ലളിതാംബിക അന്തര്‍ജനം പറയുന്നത്. ഡോക്ടര്‍ തലത്തിന്‍റെ സെക്രട്ടറിയായിരുന്ന സുധീര്‍ എന്ന യുവാവ് വര്‍ഷങ്ങള്‍ക്കു ശേഷം മിസ്സിസ് തലത്തിനെ കണ്ടുമുട്ടുന്നതാണ് കഥയുടെ വിഷയം.
സുധീറും മിസ്സിസ് തലത്തും തമ്മിലുള്ള കൂടിക്കാഴ്ചയും അവര്‍ക്കിടയിലുള്ള വൈകാരിക ബന്ധവും വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക, അടിവരയിട്ട പ്രയോഗത്തിന്‍റെ അർത്ഥതലം എഴുതുക,മിസ്സിസ് തലത്തിന്‍റെ പെരുമാറ്റം സുധീറിനെ അമ്പരപ്പിച്ചത് എന്തുകൊണ്ടായിരിക്കും? വിശകലനം ചെയ്യുക, ഈ കഥയുടെ സമകാലിക പ്രസക്തി വിലയിരുത്തുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഈ പാഠത്തില്‍ പ്രാധാന്യം നല്‍കണം.
കൂട്ടുകാരായി വളര്‍ന്നവരാണ് നളിനിയും ദിവാകരനും. യുവാവായപ്പോള്‍ ദിവാകരന്‍ സന്യാസ മോഹവുമായി നാടുവിട്ടു. എന്നാല്‍ നളിനിക്ക് അത് ഉള്‍ക്കൊളളാനാവുമായിരുന്നില്ല. കാലങ്ങള്‍ക്കു ശേഷമുള്ള ദിവാകരന്‍റെയും നളിനിയുടെയും പു:നസമാഗമമാണ് പ്രിയദര്‍ശനം. നളിനിക്ക് പ്രിയപ്പെട്ടവന്‍റെ ദര്‍ശനം ലഭിക്കുന്നതുo ദിവാകരന്‍ ആദ്യം തന്നെ തിരിച്ചറിയാത്തതോര്‍ത്ത് സങ്കടപ്പെടുന്ന നളിനിയെ കരുണാര്‍ദ്രമായ വാക്കുകളാല്‍ സാന്ത്വനിപ്പിക്കുന്നതുമാണ് പാഠ സന്ദര്‍ഭം. അടിവരയിട്ട പദത്തിന്‍റെ അര്‍ഥം കണ്ടെത്തുക, സമകാലിക ജീവിതത്തില്‍ കവിതയിലെ തന്നിരിക്കുന്ന വരികള്‍ പ്രസക്തമാണോ എന്ന് സമര്‍ഥിക്കുക, ശീര്‍ഷകം കാവ്യഭാഗത്തിന് എത്രമാത്രം യോജിക്കുന്നതാണെന്ന നിഗമനങ്ങള്‍ കുറിക്കുക, നളിനിക്ക് ദിവാകരനോടുള്ള പ്രണയം തന്നിരിക്കുന്ന വരികളില്‍ പ്രകടമാക്കുന്നതെങ്ങനെ വിശദീകരിക്കുക, കവിതാ ഭാഗം വിശകലനം ചെയ്ത് കാവ്യപരമായ സവിശേഷതകള്‍ കുറിക്കുക തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങള്‍ ഈ പാഠ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകന്‍ കണ്ടുണ്ണിയെ കാണാനായി പിതാവ് വെള്ളായിയപ്പന്‍ വീട്ടില്‍ നിന്നു ജയിലിലേക്ക് പുറപ്പെടുന്നതു മുതല്‍ വധശിക്ഷ കഴിഞ്ഞ് മകന്‍റെ ബോഡി ഏറ്റുവാങ്ങി കടല്‍ത്തീരത്ത് അടക്കം ചെയ്യുന്നതു വരെയുള്ള സംഭവങ്ങള്‍ വായനക്കാരന്‍റെ ഹൃദയത്തില്‍ തട്ടുംവിധം പറയുന്ന ഒ. വി വിജയന്‍റെ കഥയാണ് കടല്‍ത്തീരത്ത്.വിശ്വരൂപത്തിലേയും കടല്‍ത്തീരത്തിലെയും കഥാ സന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കഥകളിലെ മനുഷ്യ ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഉപന്യാസം തയാറാക്കുക, കഥയിലെ ഗ്രാമീണരും നാഗരികരും ഒരു പോലെയാണൊ വെള്ളിയിയപ്പനോട് പെരുമാറുന്നത്? കഥ വിശകലനം ചെയ്ത് സ്വാഭിപ്രായം സമര്‍ഥിക്കുക.വെള്ളായിയപ്പന്‍റെ യാത്രയെ കഥാകൃത്ത് അവതരിപ്പിച്ച രീതി കഥ വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണം അവതരിപ്പിക്കുക എന്നീ തരത്തിലുള്ള ചോദ്യങ്ങളെ നേരിടാന്‍ പാഠം പഠിക്കുമ്പോള്‍ തയാറെടുക്കുന്നത് നല്ലതാണ്.
ഉണ്ണായി വാര്യരുടെ നളചരിതം അട്ടക്കഥയിലെ ഒരു ഭാഗം - പ്രലോഭനം, കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനത്തിലെ ഒരു ലേഖനം, യുദ്ധത്തിന്‍റെ പരിണാമം, പെരുമ്പടവം ശ്രീധരന്‍റെ വിഖ്യാത നോവല്‍, ഒരു സംങ്കീര്‍ത്തനം പോലെയിലെ ഒരു ഭാഗം - ആത്മാവിന്‍റെ വെളിപാടുകള്‍ - എന്നിവയാണ് യൂണിറ്റ് -3 ല്‍ പഠിക്കാനുള്ളത്.
പ്രലോഭനങ്ങളില്‍ പെട്ടുപോകുന്നത് നാശത്തിലേക്ക് നയിക്കും എന്ന സന്ദേശം നല്‍കുന്നതാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കയില്‍ നിന്നെടുത്ത ഈ പാഠഭാഗം.പുഷ്‌കരനെ വശപ്പെടുത്താന്‍ കലി സ്വീകരിക്കുന്ന തന്ത്രങ്ങളും പ്രലോഭനങ്ങളും കണ്ടെത്തി കുറിപ്പെഴുതുക, പുഷ്‌കരനെ വിഡ്ഢി എന്ന് വിശേഷിപ്പിച്ചതിന് യോജിച്ച കാരണം കണ്ടെത്തുക, കവിതയിലെ ചില വരികള്‍ വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക, നിരീക്ഷണക്കുറിപ്പെടുതുക, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി എഴുതി പരിശീലിക്കണം.
മഹാഭാരത യുദ്ധത്തിന്‍റെ അവസാന ദിവസം നടന്ന ദുരോധനന്‍റെ സ്വര്‍ഗാരോഹണവും അശ്വത്ഥാമാവ് നടത്തിയ പൈശാചികമായ കൂട്ടക്കൊലയും നിരൂപണ വിധേയമാക്കുന്ന കുട്ടികൃഷ്ണമാരാരുടെ ലേഖനമാണ് യുദ്ധത്തിന്‍റെ പരിണാമം. മാരാരുടെ ഭാരത പര്യടനമെന്ന നിരൂപണ ഗ്രന്ഥത്തിലെ ഒരു അധ്യായമാണിത്.പാഠഭാഗത്തിലെ ചില സന്ദര്‍ഭങ്ങള്‍ തന്ന് അവയെ സമകാലിക ലോക സാഹചര്യങ്ങളുമായി വിശകലനം ചെയ്ത് പ്രഭാഷണം തയാറാക്കല്‍, ചില വരികള്‍ വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക, കുറിപ്പ് തയാറാക്കുക, അര്‍ത്ഥവ്യത്യാസം കുറിക്കുക, തുടങ്ങിയ ചോദ്യങ്ങള്‍ ഈ പാം ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.
വിശ്വസാഹിത്യകാരനായ റഷ്യക്കാരന്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിത കഥയെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരന്‍ രചിച്ച, ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലെ ഭാഗമാണ് ആത്മാവിന്‍റെ വെളിപാടുകള്‍ എന്ന പാഠഭാഗം. പാഠഭാഗത്തിലെ ചില വരികള്‍ തന്ന് അതിലെ ജീവിത വീക്ഷണത്തോട് പ്രതികരിച്ച് കുറിപ്പ് തയാറാക്കുക, അന്നയും ദസ്തയേവ്‌സ്‌കിയും തമ്മിലുള്ള ഹൃദയ ഐക്യത്തിന്‍റെ തീവ്രത പാഠസന്ദര്‍ഭം മുന്‍ നിര്‍ത്തി വിശകലനം ചെയ്യുക, ദസ്തയേവ്‌സ്‌കിയുടെ വാക്കുകള്‍ സമകാലിക സമൂഹത്തിന് പകരുന്ന ജീവിത പാഠങ്ങളെക്കുറിച്ച് കുറിപ്പ് തയാറാക്കുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി എഴുതി പരിശീലിക്കുന്നത് നല്ലതാണ്.
ശരണ്‍കുമാര്‍ ലിംബാളെയുടെ അക്കര്‍മാശി എന്ന ആത്മകഥയിലെ ഒരു ഭാഗം,എസ്.കെ പൊറ്റെക്കാടിന്‍റെ ഞാന്‍ കഥാകാരനായ കഥ, വയലാര്‍ രാമവര്‍മയുടെ അശ്വമേധം എന്ന കവിത എന്നിവയാണ് ഈ യൂണിറ്റില്‍ പഠിക്കാനുള്ളത്.
ദാരിദ്ര്യം, ജാതീയമായ വിവേചനങ്ങള്‍, അരക്ഷിതത്വം തുടങ്ങി ബാല്യ കൗമാരകാലങ്ങളില്‍ ശരണ്‍കുമാര്‍ ലിംബാളെ അഭിമുഖീകരിച്ച നിരവധി പ്രശ്‌നങ്ങള്‍, എന്നാല്‍ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ അദ്ദേഹത്തിന് ഈ കഠിനാനുഭവങ്ങളൊന്നും തടസ്സമായില്ല. അക്കര്‍മാശി എന്ന ആത്മകഥാഭാഗം നമ്മെ പഠിപ്പിക്കുന്നതും ഇതു തന്നെ.
പാഠഭാഗം തന്ന് അതിനെ ആസ്പദമാക്കി പ്രതികരണക്കുറിപ്പ് തയാറാക്കുക, പാഠ ഭാഗത്തെ ചില വരികളില്‍ തെളിയുന്ന ജീവിത പാഠം വ്യക്തമാക്കുക, തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങള്‍ ഈ പാഠഭാഗത്തു നിന്ന് പ്രതീക്ഷിക്കാം.
അക്ഷരമറിയാത്ത ഒരു വൃദ്ധമാതാവ് തന്നെ ഉപേക്ഷിച്ചു പോയ മകന്,വിദ്യാര്‍ഥിയായിരുന്ന എസ്.കെ പൊറ്റെക്കാടിനെ കൊണ്ട്
നിരന്തരമായി കത്തെഴുതിച്ചു. ആ അമ്മ പറഞ്ഞ അവരുടെ കണ്ണീരില്‍ കുതിര്‍ന്ന കഥകളൊക്കെയും ഹൃദയത്തില്‍ തറയ്ക്കും വിധം പാകപ്പെടുത്തി എഴുതി പൊറ്റെക്കാട്ട് മകന് അയച്ചു കൊടുത്തു. ആ കത്തുകളാണ് തന്നെ ഒരെഴുത്തുകാരനായി വളര്‍ത്തിയത് എന്ന് എസ് കെ പൊറ്റെക്കാട് പറയുന്നു.
വൃദ്ധമാതാവിന്‍റെ മകന്‍റെമനസിളക്കാന്‍ കുട്ടിക്കാലത്ത് എസ്.കെ.പൊറ്റെക്കാട്ട് എഴുതിയ കത്തുകള്‍,തന്നെ കഥാകാരനാക്കുന്നതില്‍ സഹായിച്ചു എന്ന് എസ്.കെ.പൊറ്റെക്കാട്ട് പറയുന്നു. ഇതിലെ പൊരുളെന്ത്? പാഠഭാഗത്തെ അടിസ്ഥാനമാക്കി കുറിപ്പ് തയാറാക്കുക, പാഠഭാഗത്തിലെ വരികളിലൂടെ തെളിയുന്നഅമ്മയുടെ മാനസികാവസ്ഥ കണ്ടെത്തിയെഴുതുക, സ്വന്തം നിരീക്ഷണങ്ങള്‍ യുക്തിപൂര്‍വ്വം അവതരിപ്പിക്കുക തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങള്‍ ഈ പാഠഭാഗത്തു നിന്നും പ്രതീക്ഷിക്കാം.
മണ്ണിനോടും പ്രകൃതി പ്രതിഭാസങ്ങളോടും പടവെട്ടി ഇന്നു കാണുന്ന പുരോഗതിയിലേക്ക് കുതിക്കാന്‍ മനുഷ്യനെ സഹായിച്ചത് അവന്‍റെഅധ്വാന ശേശിയും സര്‍ഗശേഷിയുമാണ് എന്ന് വിശ്വസിച്ച കവിയാണ് വയലാര്‍ രാമവര്‍മ. അദ്ദേഹത്തിന്‍റെ ഈ കാഴ്ചപ്പാട് വിശദമാക്കുന്ന സൃഷ്ടിയാണ് അശ്വമേധം എന്ന കവിത.അടിവരയിട്ട വരികളിലെ ആശയം വ്യക്തമാക്കുക, വരികളില്‍ തെളിയുന്ന കാര്യം നിരീക്ഷണങ്ങളിലൂടെ യുക്തിപൂര്‍വം അവതരിപ്പിക്കുക, വരികളിലെ കവിയുടെ പ്രഖ്യാപനത്തിന്‍റെ പൊരുളെന്ത്? സര്‍ഗശക്തിയും മാനവ പുരോഗതിയും എന്ന വിഷയത്തില്‍ കവിതയുടെ ആശയം ഉള്‍ക്കൊണ്ട് പ്രഭാഷണം തയാറാക്കുക തുടങ്ങിയ ചോദ്യങ്ങള്‍ ഈ പാഠഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.
വിന്‍സന്‍റ് വാന്‍ ഗോഗിന്‍റെ ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ലോക പ്രശസ്ത പെയിന്‍റിംഗിന് സുഭാഷ് ചന്ദ്രന്‍ നടത്തിയ കഥാവിഷ്‌കാരം, മൈക്കലാഞ്ജലോയുടെ അനശ്വര ശില്പം പിയാത്തയുടെ നേര്‍ക്കുണ്ടായ ഒരാക്രമണത്തില്‍ മനം നൊന്ത് പ്രശസ്ത മലയാള കവി ഒ.എന്‍.വി കുറുപ്പ് എഴുതിയ കവിത മൈക്കലാഞ്ജലോ മാപ്പ് എന്നിവയാണ് ഈ യൂണിറ്റിലെ പാഠങ്ങള്‍
കഥാസന്ദര്‍ഭം തന്ന് അതിലുള്ള സൂചന വിശകലനം ചെയ്ത് നിരീക്ഷണക്കുറിപ്പെഴുതുക,കഥാസന്ദര്‍ഭത്തില്‍ തെളിയുന്ന കഥാപാത്രത്തിന്‍റെ മാനസികാവസ്ഥ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക, കഥാസന്ദര്‍ഭം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക, കഥയിലെ ഒരു വാക്യം തന്ന് അതില്‍ നിന്ന് ലഭ്യമാകുന്ന സൂചനകള്‍ കഥാസന്ദര്‍ഭം മുന്‍ നിര്‍ത്തി കുറിക്കുക എന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഉരുളക്കിഴങ്ങ് തിന്നുന്നവരില്‍ നിന്ന് പ്രതീക്ഷിക്കാം.. കഥ മനസിരുത്തി വായിച്ചാല്‍ പാഠഭാഗത്ത് നിന്നും വരാവുന്ന ഏത് ചോദ്യത്തിനും ഉത്തരമെഴുതാന്‍ കഴിയും.വരികളില്‍ തെളിയുന്ന കാവ്യപരമായ സവിശേഷതകള്‍ എഴുതുക,പിയാത്തയുടെ നിര്‍മാണ ഘട്ടം കവി വാക്കുകളിലൂടെ വരച്ചിടുന്ന വരികളെക്കുറിച്ച് കുറിപ്പെഴുതുക, ശില്പ നിര്‍മാണ പ്രക്രിയയുടെ സൗന്ദര്യം തെളിയുന്ന വരികളെക്കുറിച്ച് നിരീക്ഷണ കുറിപ്പെഴുതുക, മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന ആവിഷ്‌കരിക്കാന്‍ കവി ഉപയോഗിക്കുന്ന പ്രതീകങ്ങള്‍തിരഞ്ഞെടുത്തെഴുതുക തുടങ്ങിയ ചോദ്യങ്ങള്‍ കവിതയില്‍ നിന്നും പ്രതീക്ഷിക്കാം.