ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു

 

Representative image

Education

ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു

ഒന്നാം ക്ലാസിൽ 2,34,476 കുട്ടികൾ എൻറോൾ ചെയ്തു, കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 16,510 കുട്ടികളുടെ കുറവുണ്ട്. ജനന നിരക്ക് കുറഞ്ഞതാണ് കാരണം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ തലയെണ്ണൽ പ്രകാരം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 29,27,513 കുട്ടികൾ എൻറോൾ ചെയ്തു. കഴിഞ്ഞ വർഷത്തെ 28,87,607-നെ അപേക്ഷിച്ച് 40,906 കുട്ടികൾ അധികമാണെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഒന്നാം ക്ലാസിൽ 2,34,476 കുട്ടികൾ എൻറോൾ ചെയ്തു, കഴിഞ്ഞ വർഷത്തെ 2,50,986-നെ അപേക്ഷിച്ച് 16,510 കുട്ടികളുടെ കുറവുണ്ട്. 2020-ലെ ജന നനിരക്ക് (12.77) 2010-നെ (15.75) അപേക്ഷിച്ച് കുറഞ്ഞത് ഇതിന് കാരണമാണെന്നും മന്ത്രി അറിയിച്ചു.

അൺഎയ്ഡഡ് മേഖലയിൽ 47,863 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. കഴിഞ്ഞ വർഷത്തെ 47,862-നെ അപേക്ഷിച്ച് ഒരു കുട്ടിയുടെ വർധന.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി