ഗൗരിലക്ഷ്മി, വേടൻ

 
Education

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

ബിഎ മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ സിലബസിലാണ് രണ്ടു പാട്ടുകളും ഉൾപ്പെടുത്തിയിരുന്നത്.

കോഴി‌ക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ വിദ്യാർഥികൾ വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ലെന്ന് ശുപാർശ. ബിഎ മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ സിലബസിലാണ് രണ്ടു പാട്ടുകളും ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ ആണ് പഠന റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചിരിക്കുന്നത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്‍റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്.

ഗൗരി ലക്ഷ്മി യുടെ അജിതാ ഹരേ എന്ന പാട്ട് കഥകളി സംഗീതവുമായി താതമ്യ പഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ മലയാളം വിദ്യാർഥികൾക്ക് ഇത് കഠിനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

വേടന്‍റെ പാട്ട് വിദ്യാർഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നു കാണിച്ച് സിൻഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു. അതേ തുടർന്നാണ് വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ നിർദേശിച്ചത്.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌