കാവ്യ - ദിലീപ് വിവാഹ ഫോട്ടോ

 
Entertainment

നല്ല ഭർത്താവിനെ കിട്ടാൻ കാമദേവനെ പൂജിച്ചു വ്രതം എടുത്തുവെന്ന് കാവ്യ; അതിനാലാണ് ദിലീപിനെ കിട്ടിയതെന്ന് ആരാധകർ!

ഏറെ വിവാദങ്ങളും ഗോസിപ്പുകളുമെല്ലാം ഉണ്ടായിട്ടും കാവ്യ - ദിലീപ് ബന്ധത്തിൽ വിള്ളൽ വീഴ്ത്താനാവാത്തത് ഇതിനാലാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ

Namitha Mohanan

മലയാളികളുടെ പ്രിയ താരങ്ങളായ കാവ്യ മാധവന്‍റെയും ദിലീപിന്‍റെയും വിവാഹം എന്നും ഒരു ചർച്ചാ വിഷയമാണ്. ഒരുപാട് ഗോസിപ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് പണ്ട് കാവ്യ ഒരു ഇന്‍റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ആരാധകർ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്.

നല്ല ഭർത്താവിനെ കിട്ടാൻ താൻ ചെറുപ്പത്തിൽ വ്രതം നോക്കി കാമദേവനെ പൂജിച്ചിട്ടുണ്ടെന്നായിരുന്നു കാവ്യ അന്ന് പറഞ്ഞത്. ദിലീപിനെപ്പോലെ സ്നേഹമുള്ള ഒരാളെ ഭർത്താവായി ലഭിക്കാൻ കാരണം ഇതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

2007-2008 കാലഘട്ടത്തിൽ നൽകിയ ഒരു അഭിമുഖത്തിലാണ് തന്‍റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും കാവ്യ സംസാരിച്ചത്. അന്ന് താരം വിവാഹിതയായിട്ടില്ല. തിരുവാതിര നക്ഷത്രക്കാരിയായ താൻ വിവാഹാലോചനകൾ തുടങ്ങിയ സമയമായിരുന്നു അതെന്ന് കാവ്യ പറയുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് വലിയ സൗന്ദര്യം വേണമെന്ന നിർബന്ധമൊന്നും തനിക്കില്ലെന്ന് കാവ്യ അന്ന് വ്യക്തമാക്കിയിരുന്നു.

തന്‍റെ നാട്ടിലെ പൂരത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പത്ത് ദിവസം വ്രതം നോറ്റ് കാമദേവനെ പൂജിക്കാറുണ്ട്. അന്ന് കാമദേവനെയാണ് പൂജിക്കുന്നതെന്ന് അറിയില്ലായിരുന്നെങ്കിലും വ്രതം കൃത്യമായി നോറ്റിരുന്നുവെന്നും താരം ഓർത്തെടുത്തു. നല്ല ഭർത്താവിനെ കിട്ടാനായാണ് ഇത്തരമൊരു വ്രതം എടുത്തത്.

ഏറെ വിവാദങ്ങളും കേസുകളുമടക്കം ഉണ്ടായെങ്കിലും ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ സാധിക്കാത്തതിന് കാരണം കാവ്യയുടെ വിശ്വാസവും ചെറുപ്പത്തിലെ അനുഷ്ടിച്ച വ്രതങ്ങളുമെല്ലാമാണെന്നാണ് പഴയ വീഡിയോ കുത്തിപ്പൊക്കി ഇപ്പോൾ ആരാധകർ അവകാശപ്പെടുന്നത്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ