ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ.

 
Entertainment

കിലി പോൾ എന്നാ സുമ്മാവാ...! 'ഇന്നസെന്‍റ് ' സിനിമയിലെ വെടിച്ചില്ല് ഗാനം പുറത്ത് | Video

ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ

ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ. പ്രേക്ഷകർ ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' എന്ന സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി...' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും വെടിച്ചില്ല് ഐറ്റമാണ്.

തനി ടാൻസാനിയൻ വേഷത്തിലാണ് ഫാസ്റ്റ് നമ്പറിൽ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാർ ഈണമിട്ട് ജാസി ഗിഫ്റ്റും അനാർക്കലി മരക്കാറും കിലി പോളും ചേർന്നാണ് പാടിയിരിക്കുന്നത്. ഒക്റ്റോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'ഇന്നസെന്‍റ്'.

ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് സൂചന. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ 'എലമെന്‍റ്സ് ഓഫ് സിനിമ'യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം.

മെഡിക്കൽ കോളെജ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സുനിൽ കുമാറിനെ മാറ്റി

വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

ബിജെപി കൗൺസിലറുടെ ആത്മഹത്യ; സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്

''അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ച്'': കെ.എൻ. ഉണ്ണികൃഷ്ണൻ

'എനിക്ക് ഡോക്റ്റർ ആവണ്ട'; 99.99% മാർക്ക് വാങ്ങിയ വിദ്യാർഥി തൂങ്ങി മരിച്ചു