"ഞങ്ങളുടെ മിറ" ; ജ്വാലാ ഗുട്ടയുടെ മകൾക്ക് പേരിട്ട് ആമിർ ഖാൻ

 
Entertainment

"ഞങ്ങളുടെ മിറ" ; ജ്വാലാ ഗുട്ടയുടെ മകൾക്ക് പേരിട്ട് ആമിർ ഖാൻ

ഹൈദരാബാദിലായിരുന്നു പേരിടൽ ചടങ്ങ്.

മുംബൈ: ബാഡ്മിന്‍റൺ താരം ജ്വാലാ ഗുട്ടയുടെയും തമിഴ് നടൻ വിഷ്ണു വിശാലിന്‍റെ മകൾക്ക് പേരിട്ട് ബോളിവുഡ് താരം ആമിർ ഖാൻ. മിറ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഏപ്രിൽ 22 നാണ് ജ്വാലാ ഗുട്ട പെൺകുഞ്ഞിന് ജന്മം നൽകിയത്. ഹൈദരാബാദിലായിരുന്നു പേരിടൽ ചടങ്ങ്.

2 വർഷത്തെ പ്രണയത്തിനു ശേഷം 2021 ഏപ്രിലിലാണ് വിഷ്ണുവും ജ്വാലയും വിവാഹിതരായത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു ഒടുവിൽ അഭിനയിച്ചത്. ഓഹോ എന്തെൻ ബേബി എന്ന ചിത്രം ജൂലൈ 11 ന് റിലീസ് ചെയ്യും.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി