ദിലീപ്

 
Entertainment

ചേതനയറ്റ് പ്രിയ സുഹൃത്ത്; വിങ്ങിപ്പൊട്ടി ദിലീപ്

ദിലീപ്-സലിം കമാർ കോംബോയും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.

നീതു ചന്ദ്രൻ

സലിം കുമാറിന്‍റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നടൻ ദിലീപ്. ശനിയാഴ്ച രാത്രിയിലേ നടനും സംവിധായകനുമായ നാദിർഷായ്ക്കൊപ്പം ദിലീപ് ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പറവൂരിലെ ടൗൺഹാളിലും താരമെത്തി. സിനിമയിലും ജീവിതത്തിലും ദിലീപിന് പിന്തുണയേകിയിരുന്ന താരങ്ങളിൽ ഒരാളായിരുന്നു സലീം കുമാർ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒറ്റപ്പെട്ടപ്പോൾ പോലും സലീം കുമാർ അദ്ദേഹത്തിനൊപ്പം നിന്നു. അതു പോലെ തന്നെ ദിലീപ്-സലിം കമാർ കോംബോയും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.

ദിലീപിന്‍റെ ഭൂരിഭാഗം ഹിറ്റ് സിനിമകളും സലിം കുമാർ ഇല്ലായിരുന്നുവെങ്കിൽ അപൂർണമാകുമായിരുന്നു. ചെറുത് ആണെങ്കിൽ പോലും പ്രേക്ഷകരുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായിരുന്നു അവയിൽ പലതും.

മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, കല്യാണരാമനിലെ പ്യാരി, തിളക്കത്തിലെ അളിയൻ തുടങ്ങി അനവധി കഥാപാത്രങ്ങളാണ് സലിം കുമാർ അവതരിപ്പിച്ച് അനശ്വരമാക്കിയിട്ടുള്ളത്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്