Entertainment

തമിഴ് നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

അച്ഛനെ പോലെ മകനും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചതോടെയാണ് ജൂനിയര്‍ ബാലയ്യ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്

ചെന്നൈ: തമിഴ് നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു(70). തമിഴ് നടൻ ടിഎസ് ബാലയ്യയുടെ മകനാണ് രഘു ബാലയ്യ എന്ന ജൂനിയര്‍ ബാലയ്യ. ശ്വാസ തടസത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

മേല്‍നാട്ടു മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച ബാലയ്യ പിന്നീട് ഗോപുര വാസലിലെ, സുന്ദരകാണ്ഡം, കരകാട്ടക്കാരൻ തുടങ്ങിയ നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചു. അച്ഛനെ പോലെ മകനും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചതോടെയാണ് ജൂനിയര്‍ ബാലയ്യ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ശിവാജിഗണേശൻ്റെ ത്യാഗം, കമല്‍ ഹാസൻ്റെ ഹവ്‌ബെ മായം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായി. 2012ല്‍ പുറത്തിറങ്ങിയ സാട്ടൈയിലും തനി ഒരുവന്‍, പുലി, നേര്‍ കൊണ്ട പറവൈ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2021ല്‍ റിലീസ് ചെയ്ത യെന്നങ്ക സര്‍ ഉങ്ക സട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചില ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി