നാനി പച്ചകുത്തിയത് 'പച്ചത്തെറി'; പുതിയ സിനിമയുടെ ടീസർ‌ കണ്ട് കണ്ണ് തള്ളി മലയാളികൾ

 
Entertainment

നാനി പച്ചകുത്തിയത് 'പച്ചത്തെറി'; പുതിയ സിനിമയുടെ ടീസർ‌ കണ്ട് കണ്ണ് തള്ളി മലയാളികൾ

പുതുതായി റിലീസിന് ഒരുങ്ങുന്ന ദ് പാരഡൈസ് എന്ന സിനിമയുടെ മലയാളം പതിപ്പിന്‍റെ ട്രെയിലർ ഇറങ്ങിയതോടെയാണ് നാനി എയറിൽ ആയത്.

സൂപ്പർ സ്റ്റാർ നാനിയുടെ പുതിയ ചിത്രത്തിന്‍റെ ടീസറിനെ ട്രോളി കൊല്ലുകയാണ് മലയാളികൾ. സിനിമയുടെ അണിയറപ്രവർത്തകർക്ക് പറ്റിയൊരു അബദ്ധമാണ് നാനിയെ ട്രോളുകൾക്ക് ഇരയാക്കിയത്. പുതുതായി റിലീസിന് ഒരുങ്ങുന്ന ദ് പാരഡൈസ് എന്ന സിനിമയുടെ മലയാളം പതിപ്പിന്‍റെ ട്രെയിലർ ഇറങ്ങിയതോടെയാണ് നാനി എയറിൽ ആയത്. ടീസറിൽ നാനിയുടെ കൈയിൽ പച്ച കുത്തിയിരിക്കുന്നത് മലയാളത്തിലുള്ള പച്ചത്തെറിയാണ്.

തെലുങ്ക് ഡയലോഗ് മലയാളമാക്കിയപ്പോൾ പറ്റിയ അബദ്ധമാണിത്. അതു മാത്രമല്ല ടീസറിലെ ഡയലോഗുകളിൽ ചിലതും തെറിയാണ്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ് , ഇംഗ്ലിഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലുള്ള ടീസറുകളാണ് പുറത്തു വിട്ടിരിക്കുന്നത്. നാനി അഭിനയിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമാണിത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം