Entertainment

ഇന്ത്യൻ 2 സങ്കൽപ്പങ്ങൾക്കും അപ്പുറത്തുള്ള സിനിമ; ആവേശം പങ്കു വച്ച് സിദ്ധാർഥ് (Video)

ഗുരുതുല്യരായി കാണുന്ന കമല്‍ഹാസനൊപ്പവും സംവിധായകന്‍ ശങ്കറിനൊപ്പവും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം പങ്ക് വയ്ക്കുകയാണ് താരം.

ഉലകനായകൻ കമൽ ഹാസന്‍റെ ഹിറ്റ് ചിത്രം ഇന്ത്യന്‍റെ സീക്വൽ ഇന്ത്യൻ 2 നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓരോ ദിവസവും ആവേശകരമായ വാർത്തകളാണ് ഇന്ത്യൻ 2ന്‍റെ സെറ്റിൽ നിന്നും പുറത്തു വരുന്നത്. ഇപ്പോഴിതാ സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്ന സിദ്ധാർഥ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കു വച്ചിരിക്കുന്നു. എല്ലാവരുടെയും സങ്കൽപ്പങ്ങൾക്കപ്പുറം നിൽക്കുന്ന സിനിമയായിരിക്കും ഇന്ത്യൻ 2 എന്നാണ് ഒരു യുട്യൂബ് ചാനലിനു നൽ‌കിയ അഭിമുഖത്തൽ സിദ്ധാർഥ് പറഞ്ഞിരിക്കുന്നത്.

താന്‍ ഗുരുതുല്യരായി കാണുന്ന കമല്‍ഹാസനൊപ്പവും സംവിധായകന്‍ ശങ്കറിനൊപ്പവും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം പങ്ക് വയ്ക്കുകയാണ് താരം. കാജള്‍ അഗര്‍വാളും രാകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തിലെ നായികമാര്‍. കാജൽ അഗർവാൾ ചിത്രത്തിന് വേണ്ടി കളരിപ്പയറ്റിൽ പരിശീലനം നടത്തുകയും കുതിര സവാരി പരിശീലിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനി സേനാപതിയായി കമല്‍ഹാസന്‍റെ പരകായ പ്രവേശം കാണാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, ഡൽഹി ഗണേഷ്, ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം പകരും.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ