സൂര‍്യ, തൃഷ

 
Entertainment

സൂര‍്യയും, തൃഷയും ഒന്നിക്കുന്ന 'കറുപ്പ്' റിലീസ് ദീപാവലിക്ക്

വ‍്യത‍്യസ്ത മേക്കോവറിലായിരിക്കും സൂര‍്യയെയും തൃഷയെയും കറുപ്പിൽ അവതരിപ്പിക്കുക.

Aswin AM

ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ നടിപ്പിൻ നായകൻ സൂര‍്യയെ നായകനായി പ്രഖ‍്യാപിച്ച പുതിയ ചിത്രമാണ് കറുപ്പ്. നായികയായി തൃഷയാണ് അഭിനയിക്കുന്നത്. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൊമേഴ്സ‍്യൽ എന്‍റർടെയ്നറായ ചിത്രം ദീപാവലിക്ക് തിയെറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വ‍്യത‍്യസ്ത മേക്കോവറിലായിരിക്കും സൂര‍്യയെയും തൃഷയെയും കറുപ്പിൽ അവതരിപ്പിക്കുക.

ഇരുവരയും കൂടാതെ യോഗി ബാബു, ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. യുവ സംഗീത സംവിധായകൻ സായ് അഭ‍്യാങ്കറിന്‍റെതാണ് സംഗീതം.

അൻബറിവ്, വിക്രം മോർ ജോഡികൾ ചേർന്നാണ് ആക്ഷൻ സീക്വൻസുകൾ കൈകാര‍്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ‍്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

കേരളജനതയെ പുകഴ്ത്തി പ്രധാനമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകും

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി

സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; കട്ടിളപാളി കേസിൽ ജയിലിൽ തുടരും