വിനായകൻ 
Entertainment

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

അഞ്ചാലുംമൂട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്

കൊല്ലം: നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഞ്ചാലുംമൂട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ‌

തുടർന്ന് വൈദ‍്യപരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം വച്ചു. മുമ്പ് സമാന കേസിൽ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിനെ തുടർന്നായിരുന്നു വിനായകനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ‍്യത്തിൽ വിട്ടയക്കുകയായിരുന്നു. അന്ന് വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നായിരുന്നു പൊലീസിന്‍റെ ആരോപണം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി