ചിപ്പി രഞ്ജിത്ത്

 
Entertainment

അന്ന് ലാലേട്ടന്‍റെ പെങ്ങൾ, ഇന്ന് വിസ്മയയുടെ അമ്മ; 25 വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തി ചിപ്പി

മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം തുടക്കത്തിലൂടെയാണ് ചിപ്പിയുടെയും രണ്ടാം വരവ്

Namitha Mohanan

ഒരിക്കൽ സിനിമയിൽ സജീവമായിരുന്ന നടിയായിരുന്നു ചിപ്പി. തുടർന്ന് വിവാഹത്തിന് ശേഷം ബിഗ് സ്ക്രീനിൽ നിന്ന് ഇടവേളയെടുത്ത ചിപ്പി മിനി സ്ക്രീനിൽ സജീവമായിരുന്നു. ഇപ്പോഴിതാ 25 വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് ചിപ്പി തിരിച്ചെത്തിയിരിക്കുകയാണ്. മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം തുടക്കത്തിലൂടെയാണ് ചിപ്പിയുടെയും രണ്ടാം വരവ്.

അന്ന് മോഹൻലാലിന്‍റെ പെങ്ങളായിരുന്ന ചിപ്പി ഇന്ന് വിസ്മയയുടെ അമ്മയാണ് സിനിമയിലെത്തുന്നത്. മോഹൻലാലിനും വിസ്മയക്കും ജൂഡ് ആന്തണിക്കും ആന്‍റണി പെരുമ്പാവൂരിനുമെല്ലാം നന്ദി പറഞ്ഞുകൊണ്ട് ചിപ്പി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. 2000ൽ റിലീസ് ചെയ്ത ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിലായി വേഷമിട്ടത്

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർ‌മിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ​ഗണേഷ് കുമാർ, അശ്വിൻ, കോട്ടയം രമേഷ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Get updates on WhatsApp

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

മാമലക്കണ്ടത്തിന് ടൂറിസം ഡെസ്റ്റിനേഷൻ പദവി; കലക്റ്ററും സംഘവും 27ന് എത്തും

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം