Entertainment

ഒറ്റക്കൈയിൽ ശരീരത്തെ ബാലന്‍സ് ചെയ്ത് ജ്യോതികയുടെ അമ്പരപ്പിക്കുന്ന വർക്കൗട്ട് വീഡിയോ; കണ്ണുതള്ളി നെറ്റിസൺസ് (വീഡിയോ)

"MOM തിരിച്ചിട്ടാൽ WOW" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ താരം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്.

MV Desk

ജ്യോതികയുടെ പുതിയ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. പ്രായത്തെ വെല്ലുന്ന വർക്കൗട്ട് വീഡിയോ കണ്ട് കണ്ണുതള്ളിയിരിക്കയാണ് നെറ്റിസൺസ്. ഒറ്റക്കൈയിൽ തന്‍റെ ശരീരഭാരത്തെ മുഴുവനായി ബാലന്‍സ് ചെയ്തു നിൽക്കുന്നതാണ് വീഡിയോയിൽ.

"MOM തിരിച്ചിട്ടാൽ WOW" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ താരം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. 30 സെക്കഡുകൾ മാത്രമുള്ള വീഡിയോക്ക് താഴെ ഇതിനോടകം സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി ആളുകളാണ് കമന്‍റുകളും ലൈക്കുകളുമായി എത്തിയത്. 3.8 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

മാളവിക മേനോന്‍, ദിവ്യദർശിനി, ഗായത്രി ശങ്കർ എന്നീ താരങ്ങളുൾപ്പടെ ജ്യോതികയെ അഭിനന്ദിച്ച് രംഗത്തെത്തി. ഒരുപാട് പ്രചോദനം നൽകുന്നതാണ് വീഡിയോ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. നിലവിൽ "ശ്രീ" എന്ന ഹിന്ദി വെബ് സീരീസിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ