സ്വാസിക ഭർത്താവ് പ്രേം

 
Entertainment

"എത്ര പണം കൈയിലുണ്ടെങ്കിലും ഞാൻ ഭർത്താവിനോട് പൈസ ചോദിക്കും, എനിക്ക് ആശ്രയിക്കുന്നത് ഇഷ്ടമാണ്"; സ്വാസിക

"എന്‍റെ ഫോൺ ബിൽ നിങ്ങൾ അടയ്ക്കണമെന്നും പണം ചോദിക്കുമ്പോൾ അയക്കണമെന്നും ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്"

Namitha Mohanan

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് സ്വാസിക. തന്‍റെ ദാമ്പത്യ ജീവിതവും സിനിമാ ജീവതവുമൊക്കെ സ്വാസിക പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഇവയിൽ പലതും ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചുള്ള സ്വാസികയുടെ പുതിയ പ്രതികരണമാണ് വൈറലായിരിക്കുന്നത്. സ്വന്തമായി എത്ര രൂപ സമ്പാദിച്ചാലും ഭർത്താവിനോട് പൈസ ചോദിക്കുമെന്നും ആശ്രയിച്ച് ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നുമാണ് സ്വാസിക പറയുന്നത്.

"കൈയിൽ പണമുണ്ടെങ്കിലും ഭർത്താവിനോട് ഇടയ്ക്ക് 1000 രൂപ അയച്ചുതരാണ് ആവശ്യപ്പെടും. എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചു. ഇങ്ങനെ ആശ്രയിക്കുന്നത് എനിക്ക് ഇഷ്ടമാണെ്. ഞാൻ വീട്ടിലുണ്ടെങ്കിൽ ഞാൻ തന്നെ പാചകം ചെയ്ത് ആ പ്ലേറ്റ് കഴുകി വച്ച് അതിന് ശേഷം ഭക്ഷണം കഴിക്കുന്നതെല്ലാം എനിക്കിഷ്ടമാണ്.

എനിക്കെന്തെങ്കിലും വേണമെങ്കിൽ ബാങ്കിൽ ബാലൻസ് ഉണ്ട്. എന്നാൽ എന്‍റെ ഫോൺ ബിൽ നിങ്ങൾ അടയ്ക്കണമെന്നും പണം വേണ്ടപ്പോൾ അയക്കണമെന്നും ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. പൈസ എന്‍റെ കൈയിലുണ്ട്. പക്ഷെ ഒരു ആയിരം രൂപ അയക്കുമോ എന്ന് ഞാൻ ചുമ്മാ ചോദിക്കും. ഇതൊരു പക്ഷേ എന്‍റെ ഫാന്‍റസിയായിരിക്കാം. എല്ലാവരും അവരുടെ ജീവിതത്തിൽ ഇത് കൊണ്ട് വരണമെന്ന് ഞാൻ പറയില്ല." സ്വാസിക പറയുന്നു.

"ഇപ്പോഴത്തെ ജെൻ സി പ്രയോ​ഗങ്ങളൊന്നും എനിക്കറിയില്ല. ഞാൻ എന്‍റെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. എനിക്കതിഷ്ടമാണ്. എല്ലാം എനിക്കുണ്ട്. 9ാം ക്ലാസ് മുതൽ ഞാൻ സമ്പാദിക്കുന്നുണ്ട്. എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചു.

ഇപ്പോൾ എവിടെ പോയാലും ഭർത്താവാണ് കാർഡ് സ്വൈപ് ചെയ്യും. ഇപ്പോൾ ഞാൻ ഒന്നുമറിയാത്തത് പോലെയാണ്. ഊബർ ബുക്ക് ചെയ്യാൻ അറിയാം. എന്നാൽ ഞാൻ ചെയ്യില്ല. എനിക്ക് ഇങ്ങനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്. ഞങ്ങൾ രണ്ട് പേരും ജോലി ചെയ്യുന്നു. വല്ലപ്പോഴുമാണ് കാണുന്നത്. എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടാകാൻ ഇതെല്ലാം ഒരോ ചെറിയ കാരണങ്ങളാണ്." സ്വാസിക വ്യക്തമാക്കി.

ക്രൈസിസ് മാനെജർ ജോഷി; കാത്തിരിക്കുന്നത് വെല്ലുവിളി

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യക്ക് ക്ലീൻ സ്വീപ്പ്

മരുന്നുകൾക്ക് ഡിസ്കൗണ്ട്: ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധം