'മകളേക്കാള്‍ സുന്ദരി', തൃഷയുടെ അമ്മയ്ക്ക് 70ാം പിറന്നാള്‍

 
Entertainment

'മകളെക്കാള്‍ സുന്ദരി', തൃഷയുടെ അമ്മയ്ക്ക് 70ാം പിറന്നാള്‍

70ാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ തൃഷയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

Manju Soman

സൗന്ദര്യം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് തൃഷ കൃഷ്ണൻ. 43 വയസിലും ഇരുപതുകാരിയെപ്പോലെയാണ് തൃഷ എന്നാണ് ആരാധകരുടെ കമന്റ്. എന്നാല്‍ തൃഷയുടെ സൗന്ദര്യത്തെക്കുറിച്ച് അമ്പരക്കുന്നവര്‍ താരത്തിന്റെ അമ്മ ഉമ കൃഷ്ണനെ ഒന്ന് കാണേണ്ടതാണ്. 70ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ ആരാധകരെ ഒന്നാകെ ഞെട്ടിച്ചു.

പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ തൃഷയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കേക്കുകള്‍ക്കും പൂവുകള്‍ക്കും ഡെക്കറുകള്‍ക്കും ഇടയില്‍ ചിരിയോടെ ഇരിക്കുന്ന ഉമയെ ആണ് ചിത്രത്തില്‍ കാണുന്നത്. കൂടാതെ കേക്ക് മുറിച്ച് ആഘോഷിക്കുന്നതും ചിത്രത്തിലുണ്ട്.

അമ്മയെ കാണാന്‍ മകളെക്കാള്‍ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. തൃഷയുടെ സഹോദരിയാണന്നേ പറയൂവെന്നും കമന്റുകളുണ്ട്. തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മയാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

Get updates on WhatsApp

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു