.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാലക്കാട്ട് 'ആഘോഷം' തുടങ്ങി
Vazhoor Jose
മലയാള സിനിമയിലെ അനശ്വര കാംപസ് ചിത്രമായ ക്ലാസ്മേറ്റ്സിന്‍റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമം നിർവഹിച്ചതോടെ 'ആഘോഷം' എന്ന കാംപസ് ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനെജ്മെന്‍റ് സ്റ്റഡീസിൽ ആരംഭിച്ചു. ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ കെ. ജോബിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
നടൻ വിജയരാഘവൻ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ഫാ. മാത്യു വാഴയിൽ (ഡയറക്ടർ യുവ ക്ഷേത്ര കോളജ്), വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമാതാക്കളും ചേർന്ന് ഭദ്രദീപം തെളിച്ചു.
തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ക്ലാസ്മേറ്റ്സിന്‍റെ സംവിധായകൻ ലാൽ ജോസ് സാർ ഈ ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തന്‍റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു. നീലത്താമര എന്ന ചിത്രമൊഴിച്ച് തന്‍റെ ഒരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലെന്ന് ലാൽ ജോസും പറഞ്ഞു.
വിജയരാഘവൻ, സ്ഫടികം ജോർജ്, ജെയ്സ് ജോർജ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധർ, നന്ദു പൊതുവാൾ, നിഖിൽ രൺജി പണിക്കർ, ദിവ്യദർശൻ, സിനു സൈനുദ്ദീൻ, റുബിൻ ഷാജി കൈലാസ്, ഡോ. ദേവസ്യാ കുര്യൻ, ചിത്രത്തിലെ നായികയായ റോസ്മിൻ എന്നിവരും ആശംസകൾ നേർന്നു. കഥാകൃത്തുംനിർമാതാക്കളിൽ ഒരാളുമായ ഡോ. ലിസി കെ. ഫെർണാണ്ടസ് ആമുഖ പ്രസംഗം നടത്തി.
നരേൻ, വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആന്‍റണി, രൺജി പണിക്കർ, അജു വർഗീസ്, റോസ്മിൻ, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസി കെ. ഫെർണാണ്ടസ്, മഖ്ബൂൽ സൽമാൻ, മനു രാജ്, ഫൈസൽ മുഹമ്മദ്, വിജയ് നെല്ലിസ്, കൃഷ്ണ, നാസർ ലത്തീഫ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം സ്റ്റീഫൻ ദേവസി, ഗൗതം വിൻസന്‍റ്. സിഎൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോ. ലിസ്റ്റി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യാ കുര്യൻ, ജെസി മാത്യു, ലൈറ്റ്ഹൗസ് മീഡിയ, ജോർഡി മോൻ തോമസ്, ബൈജു എസ്.ആർ. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.