അക്ഷയ് കുമാർ

 
Entertainment

ഇതെന്താ എലി കരണ്ടോ? കോടികളുടെ ആസ്തിയുണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം?; അക്ഷയ് കുമാറിന്‍റെ സ്റ്റൈൽ കണ്ട് അമ്പരന്ന് ആരാധകർ

കീറിപ്പറിഞ്ഞ കോട്ടും ഷർട്ടുമാണ് അക്ഷയ്കുമാറിന്‍റെ വേഷം

Manju Soman

ഫാഷന് ഏറെ പ്രാധാന്യം നൽകുന്നവരാണ് ബോളിവുഡ് സിനിമാതാരങ്ങൾ. ഇപ്പോൾ വൈറലാവുന്നത് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്‍റെ ഔട്ട്ഫിറ്റാണ്. കീറിപ്പറിഞ്ഞ കോട്ടും ഷർട്ടുമാണ് അക്ഷയ്കുമാറിന്‍റെ വേഷം. ട്രോളുകളിൽ നിറയുകയാണ് അക്ഷയ് കുമാറിന്‍റെ ഫാഷൻ സ്റ്റേറ്റ്മെന്‍റ്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലയുടെ ട്രെയിലർ ലോഞ്ചിനാണ് പ്രത്യേക സ്റ്റൈലിലുള്ള അക്ഷയ് കുമാർ ധരിച്ചെത്തിയത്. ഒറ്റനോട്ടത്തിൽ ചിതലരിച്ചതോ എലികരണ്ടതോ ആയ വേഷമായിട്ടേ തോന്നൂ. എന്തായാലും താരത്തിന്‍റെ ടോൺ ഫാഷൻ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പുതിയ പിള്ളേരെ തോൽപ്പിക്കുമല്ലോ എന്നാണ് പലരുടേയും ചോദ്യം.

രസികൻ കമന്‍റുകളാണ് വിഡിയോയ്ക്ക് താഴെ കാണുന്നത്. കോടികളുടെ ആസ്തിയുണ്ടായിട്ടും ഒരു ഷർട്ട് വാങ്ങാനുള്ള ഗതിയില്ലേ എന്നായിരുന്നു ഒരാളുടെ കമന്‍റ്. കീറിയ വസ്ത്രം ഇനി കളയുന്നില്ലെന്നും അക്ഷയ് കുമാറിന് അയച്ചുതരാമെന്നും പറയുന്നവരുണ്ട്. കണ്ടിട്ട് തെരുവുനായ ഓടിച്ചെന്നാണ് തോന്നുന്നത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഭൂത് ബംഗ്ല’. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2026 ഏപ്രില്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും.

വൈഭവ് സൂര്യവംശിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

"പിഎം ഗ്രാമീണ വീട് പദ്ധതി'ക്ക് 10,000 കോടി, കേരളവും ലിസ്റ്റിൽ

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു