കലാഭവൻ മണിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച് ആൾ കേരള ഫാൻസ് & വെൽഫെയർ അസോസിയേഷൻ; ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു
ചാലക്കുടി: അന്തരിച്ച നടൻ കലാഭവൻ മണിയുടെ 55-ാം ജന്മദിനാഘോഷം സംഘടിപ്പിച്ച് ആൾ കേരള കലാഭവൻ മണി ഫാൻസ് & വെൽഫെയർ അസോസിയേഷൻ. പനവിള ജങ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആർട്ടിസ്റ്റ് മുരുകന് മെമന്‍റോ നൽകി ആദരിക്കുകയും അന്നദാന വിതരണവും നടത്തുകയും ചെയ്തു. വിനയചന്ദ്രൻ, ശ്യാംക്യഷ്ണ, കുമാർ, ബിനു, രഞ്ജിത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.