കനി കുസൃതി, ദിവ്യപ്രഭ എന്നിവർ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ടീമിനൊപ്പം കാനിൽ 
Entertainment

ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗോൾഡൻ ഗ്ലോബ് നാമനിർ‌ദേശം

ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

ന്യൂയോർക്ക്: 82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കുള്ള രണ്ടു നോമിനേഷനുകൾ നേടി ഇന്ത്യൻ ചിത്രമായ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമ‌നിർദേശം ചെയ്യപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. പ്രഭ എന്ന നഴ്സിന്‍റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ.

കാൻസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം ഗ്രാൻഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു

''ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു, വലിച്ചിഴച്ച് മർദിച്ചു; സി. കൃഷ്ണകുമാറിനെതിരേ പരാതിക്കാരി

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണം: ഹൈക്കോടതി

ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തലപ്പാടി അപകടത്തിൽ മരണം 6 ആയി; രൂക്ഷ വിമർശനവുമായി എംഎൽഎ

സി. സദാനന്ദന്‍റെ രാജ‍്യസഭാംഗത്വം റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി