അൽഫോൺസ് പുത്രൻ, നിവിൻ പോളി

 
Entertainment

'പ്രേമം' ഗ‍്യാങ് വീണ്ടും ഒന്നിക്കുന്നു; അൽഫോൺസ് പുത്രന്‍റെ സംവിധാനത്തിൽ നിവിൻ പോളിയുടെ 50-ാം ചിത്രം

മലയാളത്തിലെ ഏക്കാലത്തെയും ട്രെൻഡ് സെറ്റർ ചിത്രമായ പ്രേമം ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്

Aswin AM

നടൻ നിവിൻ പോളിയും സംവിധായകൻ അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്നു. 11 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. നിവിൻ പോളിയുടെ 50ാം ചിത്രം കൂടിയായിരിക്കും ഇതെന്ന പ്രത‍്യേകത കൂടിയുണ്ട്. വരുന്ന 27ാം തീയതി ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് എറണാകുളം പത്മ തിയെറ്ററിൽ വച്ച് നടക്കും.

മലയാളത്തിലെ ഏക്കാലത്തെയും ട്രെൻഡ് സെറ്റർ ചിത്രമായ പ്രേമം ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. നിവിൻ പോളിയെ മുഖ‍്യ കഥാപാത്രമാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ഹിറ്റായിരുന്നു.

പ്രേമത്തിന് ശേഷം പ്രിഥ്വിരാജ് സുകുമാരനെ നായകനാക്കി ഗോൾഡ് എന്ന ചിത്രം പുറത്തിറക്കിയെങ്കിലും ജനപ്രീതി നേടാൻ കഴിഞ്ഞിരുന്നില്ല. പ്രേമം തിയെറ്ററിലെത്തി 7 വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൺസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോൾഡ്. മോട്ടോക്രോസ് പശ്ചാത്തലത്തിലൊരുങ്ങുന്നതായിരിക്കും അൽഫോൺസ്- നിവിൻ പോളി ചിത്രമെന്ന് സോഷ‍്യൽ മീഡിയയിൽ പ്രചാരണം ശക്തമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഔദ‍്യോഗിക പ്രഖ‍്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

എഎച്ച്എഫ് ജൂനിയർ ഏഷ‍്യ കപ്പ്; ഇന്ത‍്യൻ ടീമിനെ അൻമോൾ എക്ക നയിക്കും

കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ; 160 പേരെ കാണാതായി

ബെവ്കോ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി നിർത്തലാക്കിയത് അറിഞ്ഞില്ല; എക്സൈസ് മന്ത്രിക്ക് കടുത്ത അതൃപ്തി

രേണുകസ്വാമി കൊലക്കേസ്; മാപ്പുസാക്ഷിയാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയെ സമീപിച്ച് പ്രതികൾ